ad
Deshabhimani

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വ പട്ടിക കോടതി റദ്ദാക്കി

fakeid
വെബ് ഡെസ്ക്

Published on Oct 03, 2025, 07:22 PM | 1 min read

മൂവാറ്റുപുഴ: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കോടതിയുടെ നിർണായക ഇടപെടൽ. യൂത്ത് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വ പട്ടിക പൂർണ്ണമായും റദ്ദാക്കാൻ മൂവാറ്റുപുഴ മുൻസിഫ് കോടതി ഉത്തരവിട്ടു.


യൂത്ത് കോൺഗ്രസ് സംസ്ഥാന ദേശീയ നേതൃത്വങ്ങൾ ഹർജിക്കാരന് കോടതിച്ചിലവ് നൽകണമെന്നും കോടതി നിർദേശിച്ചു. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ തന്നെയാണ് ഹർജി ഫയൽ ചെയ്തത്. 2023 ൽ നടന്ന അംഗത്വ വിതരണവും തെരഞ്ഞെടുപ്പ് സംഘടനയുടെ ലിഖിത ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും അതുകൊണ്ട് തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അംഗങ്ങളായ മൂവാറ്റുപുഴ പായിപ്ര സ്വദേശി നഹാസ് കെ മുഹമ്മദ്, മഞ്ഞള്ളൂർ സ്വദേശി  പി എസ് സനിൽ എന്നിവർ നൽകിയ ഹർജിയിലാണ് കോടതി വിധി.


യൂത്ത് കോൺഗ്രസ് അംഗത്വ വിതരണവും തെരഞ്ഞെടുപ്പും ചട്ടവിരുദ്ധമായാണ് നടന്നതെന്ന് കോടതി പറഞ്ഞു. അംഗത്വ വിതരണവും തെരഞ്ഞെടുപ്പും നടന്നത് യൂത്ത് കോൺഗ്രസ് ഭരണഘടനയ്ക്ക് വിരുദ്ധമായി എന്നും കോടതി നിരീക്ഷണമുണ്ട്. വ്യാജ അംഗങ്ങളെ സൃഷ്ടിച്ച് അധികാരം പിടിച്ചെടുക്കാനുള്ള യൂത്ത് കോൺഗ്രസ് നേതാക്കളുടെ ശ്രമങ്ങളാണ് ഈ വിധിയിലൂടെ പൊളിഞ്ഞത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home