ad
Deshabhimani

കണ്ണൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; ബീച്ച്‌ പാർക്കുകൾ അടച്ചു

muzhappilangad beach

മുഴപ്പിലങ്ങാട് ബീച്ച്‌

വെബ് ഡെസ്ക്

Published on Jun 06, 2026, 08:47 PM | 1 min read

​കണ്ണൂർ​: മഴ ശക്തമായി തുടരുന്നതിനാൽ കണ്ണൂർ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതായി ഡിടിപിസി. മുഴപ്പിലങ്ങാട് ബീച്ചിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനവും നിയന്ത്രിക്കും.


വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ്‌ വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനവും നിയന്ത്രിച്ചു. ബീച്ചുകളിലേക്കുള്ള യാത്രയും ഒഴിവാക്കണം. ബീച്ച്‌ പാർക്കുകൾ അടച്ചു.


കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് അനുസരിച്ച് വരുന്ന മൂന്ന് ദിവസങ്ങളിൽ കണ്ണൂർ ജില്ലയിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home