നിലമ്പൂര്‍ പൊതുമരാമത്ത് ഓഫീസില്‍ കുരങ്ങ് ശല്യം

monkey attack
വെബ് ഡെസ്ക്

Published on Apr 01, 2025, 02:48 PM | 1 min read

നിലമ്പൂര്‍: നിലമ്പൂര്‍ പൊതുമരാമത്ത് റോഡ് വിഭാഗം ഓഫീസില്‍ കുരങ്ങ് ശല്യം. കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കുരങ്ങന്‍ നശിപ്പിച്ചു. തിങ്കളാഴ്ച പൊതു അവധിയായതിനാല്‍ ചൊവ്വാഴ്ച രാവിലെ ജീവനക്കാര്‍ ഓഫീസ് തുറന്നപ്പോഴാണ് എല്ലാം നശിപ്പിച്ച നിലയില്‍ കണ്ടത്.


ചുവരിലും നിലത്തും കുരങ്ങന്‍ കയറിയ കാല്‍പാടുകളുണ്ട്. പുറകുവശം വഴിയാണ് കുരങ്ങന്‍ അകത്ത് കയറിയതെന്നാണ് നിഗമനം. ജീവനക്കാര്‍ വനംവകുപ്പില്‍ വിവരം അറിയിച്ചു. കമ്പ്യൂട്ടര്‍ നിലത്തിട്ട് നശിപ്പിക്കുകയും ക്ലോക്കിന്‍റെ ചില്ല് തകര്‍ക്കുകയും ഫയലുകള്‍ അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്തു. ഇലക്ട്രിക് വയറുകളും നശിപ്പിച്ചുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home