സ്കൂൾ ഓഫീസ് കുത്തിത്തുറന്ന് മോഷണം: പണം കവർന്നു

പ്രതീകാത്മകചിത്രം
ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ഗവൺമെന്റ് യുപി സ്കൂളിൽ മോഷണം. ഓഫീസ് മുറിയുടെ വാതിൽ കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാക്കൾ അലമാരക്കുള്ളിലുണ്ടായിരുന്ന മൂവായിരം രൂപ മോഷ്ടിച്ചു. കുട്ടികളുടെ സമ്പാദ്യ പദ്ധതിയിൽ ട്രഷറിയിൽ അടയ്ക്കാനായി
സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്.
ചൊവ്വ രാവിലെ സ്കൂൾ തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെടുന്നത്. ഓഫീസിന്റെ തെക്കുഭാഗത്തുള്ള മുറിയിലെ രണ്ട് അലമാരകളും കുത്തിപ്പൊളിച്ച നിലയിലായിരുന്നു. പുലർച്ചെയാകാം മോഷണം നടന്നതെന്നാണ് കരുതുന്നത്. ഹെഡ്മിസ്ട്രസ് കെ രാജശ്രീ നൽകിയ പരാതിയിൽ ഹരിപ്പാട് പൊലീസ് കേസെടുത്തു. പൊലീസ് സംഘം സ്കൂളിലെത്തി തെളിവുകൾ ശേഖരിച്ചു.










0 comments