വിടവാങ്ങിയത് ലാലുവിന്റെ സ്നേഹത്തണൽ; അനുശോചനമറിയിച്ച് പ്രമുഖർ

തിരുവനന്തപുരം: മോഹൻലാലിന്റെ അമ്മ ശാന്തകുമാരിക്ക് അന്ത്യോപചാരമർപ്പിച്ച് സാംസ്കാരിക-രാഷ്ട്രീയ ലോകം. വിവിധ മേഖലകളിൽ നിന്നായി നിരവധി ആളുകളാണ് അനുശോചനം രേഖപ്പെടുത്തിയത്. ശാന്തകുമാരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭാ സ്പീക്കർ എ എൻ ഷംസീർ എന്നിവർ അനുശോചനം അറിയിച്ചു. മോഹൻലാൽ എന്ന പ്രതിഭയെ രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന് താങ്ങും തണലുമായി നിൽക്കുന്നതിലും ആ അമ്മ വഹിച്ച പങ്ക് വലുതാണ്. പ്രിയതാരത്തിന്റെയും കുടുംബത്തിന്റെയും ദുഖത്തിൽ പങ്കുചേരുന്നുവെന്ന് എ എൻ ഷംസീർ കുറിച്ചു. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനും അനുശോചനം രേഖപ്പെടുത്തി.
നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ അനുശോചന കുറിപ്പ്
മലയാളത്തിൻ്റെ പ്രിയ താരം മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അമ്മയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. മോഹൻലാൽ എന്ന പ്രതിഭയെ രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന് താങ്ങും തണലുമായി നിൽക്കുന്നതിലും ആ അമ്മ വഹിച്ച പങ്ക് വലുതാണ്. പ്രിയതാരത്തിന്റെയും കുടുംബത്തിന്റെയും ദുഖത്തിൽ പങ്കുചേരുന്നു.
ആദരാഞ്ജലികൾ.
പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ശാന്തകുമാരി അമ്മ ചൊവ്വാഴ്ചയാണ് വിടപറഞ്ഞത്. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. നടന്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ മോഹന്‍ലാലിന്റെ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. തിരുവനന്തപുരം മുടവന്‍മുഗളിലെ കുടുംബവീട്ടിലേക്ക് മൃതദേഹം എത്തിക്കുമെന്നാണ് വിവരം.










0 comments