ad
Deshabhimani

മോഡിഫിക്കേഷനിൽ പണി വരുന്നുണ്ട്; വോക്കൽ വച്ചവരൊക്കെ അഴിച്ചോളണം, വാഹനം പിടിക്കുമെന്ന് ഗതാഗതമന്ത്രി

C P John
വെബ് ഡെസ്ക്

Published on Jul 16, 2026, 04:25 PM | 1 min read

തിരുവനന്തപുരം: തെരഞ്ഞെടുപ്പ്‌ സമയത്ത്‌ യുഡിഎഫ്‌ നൽകിയ വാഗ്‌ദാനമായ വാഹനങ്ങളുടെ മോഡിഫിക്കേഷൻ നടത്തിയവർക്ക് പണിവരുന്നു. സർക്കാർ നൽകുന്ന മൃദുഭാവത്തിലുള്ള അനുവാദങ്ങൾ ദുരുപയോ​ഗപ്പെടുത്തുകയും ദുരന്തങ്ങളിലേക്ക് നീങ്ങുകയും ചെയ്താൽ കർശനമായ നടപടികൾ ഉണ്ടാകുമെന്നും വാഹനം കണ്ടുകെട്ടുമെന്നും ഗതാഗതമന്ത്രി സി പി ജോൺ പറഞ്ഞു. വാഹനങ്ങളിൽ വോക്കൽ (വലിയ സ്പീക്കറുകൾ) വെച്ചവരൊക്കെ വേ​ഗം അഴിച്ചോളണം, ഏത് സമയത്തും വാഹനം പിടിക്കും. മറ്റ് മോഡിഫിക്കേഷനെ കുറിച്ച് പിന്നീട് പറയാമെന്നും മന്ത്രി പറഞ്ഞു.


സംസ്ഥാനത്ത് വാഹനങ്ങളുടെ മോഡിഫിക്കേഷൻ ഉപാധികളോടെ മാത്രമെ അനുവദിക്കുകയുള്ളൂവെന്നും സുരക്ഷ അവഗണിച്ചുള്ളതും ശബ്ദം, വെളിച്ചം എന്നിവ വർധിപ്പിക്കുന്ന തരത്തിലുള്ളതുമായ മോഡിഫിക്കേഷൻ അനുവദിക്കില്ലെന്നും നേരത്തെ ​സി പി ജോൺ വ്യക്തമാക്കിയിരുന്നു. ‌മോഡിഫിക്കേഷൻ നടപ്പാക്കാൻ കേന്ദ്രനിയമങ്ങൾ ബാധകമാണ്. കളർ കോഡ്‌, വാഹനത്തിന്‌ പുറത്തേക്ക്‌ തള്ളിനിൽക്കാത്ത എക്‌സ്‌ട്രാ ഫിറ്റിങ്സുകൾ എന്നിവ നടപ്പാക്കുന്നതിനെക്കുറിച്ച്‌ ചർച്ച ചെയ്‌തുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.


തെരഞ്ഞെടുപ്പ് ഘട്ടത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ജെൻ സികൾക്ക്‌ വാരിക്കോരി കൊടുത്ത മോഹന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു വാഹന മോഡിഫിക്കേഷൻ. യുഡിഎഫ് സർക്കാർ അധികാരത്തിലേറി രണ്ട് മാസത്തിനുള്ളിതൽ തന്നെ മോഡിഫിക്കേഷൻ ചെയ്തവർക്ക് പണി കിട്ടിതുടങ്ങി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home