print edition മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് മാതൃകാ പെരുമാറ്റചട്ടം പിൻവലിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു. എന്നാൽ സ്ഥാനാർഥികളുടെ നിര്യാണത്തെത്തുടർന്ന് മൂന്നു വാർഡുകളിൽ തെരഞ്ഞെടുപ്പ് നടക്കാനുള്ളതിനാൽ അവിടങ്ങളിൽ പെരുമാറ്റച്ചട്ടം നിലനിൽക്കും. മലപ്പുറം ജില്ലയിലെ മൂത്തേടം, എറണാകുളം പാമ്പാക്കുട പഞ്ചായത്തുകളിൽ പൂർണമായും തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡിലുമാണ് തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ മാതൃകാപെരുമാറ്റച്ചട്ടം നിലനിൽക്കുക.










0 comments