ad
Deshabhimani

നിയമഭേദഗതി തൊഴിലുറപ്പ് പദ്ധതിയുടെ മരണ വാറന്റാകും- തോമസ് ഐസക്ക്

 mnreg
വെബ് ഡെസ്ക്

Published on Dec 15, 2025, 06:13 PM | 2 min read

തൊഴിൽ ദിനങ്ങൾ 125 ആയി വർദ്ധിപ്പിച്ചു എന്നു പറയുന്നതിന് അർഥമില്ല. കാരണം പുതിയ നിയമപ്രകാരം ഡിമാൻഡിന് അനുസരിച്ച് തൊഴിലെന്ന തത്വം അവസാനിപ്പിച്ചു. പകരം വാർഷിക സംസ്ഥാന അലോകേഷനു അനുസരിച്ച് തൊഴിൽ എന്നതായി തത്വം. കേന്ദ്ര സർക്കാർ അവരുടെ മാനദണ്ഡമനുസരിച്ച് ഓരോ സംസ്ഥാനത്തിനുമുള്ള അലോകേഷൻ നിശ്ചയിക്കുന്നു. അതിനു മുകളിൽ തൊഴിൽ നൽകണമെങ്കിൽ സംസ്ഥാന സർക്കാർ പണം കണ്ടെത്തിക്കൊള്ളണം. കേരളമായിരിക്കും ഏറ്റവും കൂടുതൽ പണം നഷ്ടപ്പെടാൻ പോകുന്ന സംസ്ഥാനങ്ങളിലൊന്ന്- ഡോ. ടി എം തോമസ് ഐസക്ക് എഴുതുന്നു



ഫേസ്ബുക്ക് കുറിപ്പ്



മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്ക് ദയാവധം. രണ്ട് ദിവസം മുൻപ് ഇതിനുള്ള സാധ്യതയെ കുറിച്ച് രണ്ട് പോസ്റ്റുകൾ എഴുതിയതെയുള്ളൂ. ഇത്ര പെട്ടെന്ന് ഇത് സംഭവിക്കുമെന്ന് കരുതിയില്ല. രാജ്യത്തെ പാവങ്ങളോട് ഇത്ര വലിയ ദ്രോഹം ചെയ്യാൻ അവർ ബിജെപിയ്ക്കെതിരെ എന്തു ചെയ്തു..??


പത്രത്തിൽ കണ്ടത് 125 ദിവസം തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കാനുള്ള ഭേദഗതിയെന്നാണ്. മഹാത്മാ ഗാന്ധിയുടെ പേര് മാറ്റുന്നതിനെതിരെയുള്ള വിമർശനമേ ഉയർന്നുള്ളൂ. പുതിയ പേര് വികസിത് ഭാരത് - ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ ബിൽ) എന്നാണ് (Vikasit Bharat – Guarantee for Rozgar and Ajeevika Mission (Gramin) Bill, 2025). ചുരുക്കപ്പേര് വി.ബി – ജി റാം ജി (VB – G RAM G). രാമന്റെ പേരിലാണ് ദ്രോഹം.


തൊഴിൽ ദിനങ്ങൾ 125 ആയി വർദ്ധിപ്പിച്ചു എന്നു പറയുന്നതിന് അർഥമില്ല. കാരണം പുതിയ നിയമപ്രകാരം ഡിമാൻഡിന് അനുസരിച്ച് തൊഴിലെന്ന തത്വം അവസാനിപ്പിച്ചു. പകരം വാർഷിക സംസ്ഥാന അലോകേഷനു അനുസരിച്ച് തൊഴിൽ എന്നതായി തത്വം. കേന്ദ്ര സർക്കാർ അവരുടെ മാനദണ്ഡമനുസരിച്ച് ഓരോ സംസ്ഥാനത്തിനുമുള്ള അലോകേഷൻ നിശ്ചയിക്കുന്നു. അതിനു മുകളിൽ തൊഴിൽ നൽകണമെങ്കിൽ സംസ്ഥാന സർക്കാർ പണം കണ്ടെത്തിക്കൊള്ളണം. കേരളമായിരിക്കും ഏറ്റവും കൂടുതൽ പണം നഷ്ടപ്പെടാൻ പോകുന്ന സംസ്ഥാനങ്ങളിലൊന്ന്.


ഇപ്പോൾ മെറ്റീരിയൽ കോസറ്റിന്റെ 25 ശതമാനം സംസ്ഥാനം വഹിച്ചാൽ മതി. ബാക്കി മുഴുവൻ കേന്ദ്ര ഫണ്ട് ആയിരുന്നു. ഇനിമേൽ തൊഴിലുറപ്പിന്റെ കൂലിയടക്കം 40 ശതമാനം കേരളം വഹിക്കും. ചുരുങ്ങിയത് 1500 കോടിയെങ്കിലും കേരള സർക്കാറിന് അധിക ചിലവാകും.


ഇപ്പോൾ തന്നെ ജിയോ ടാഗിങ്ങും ഫോട്ടോ എടുപ്പും കൊണ്ട് പാവം തൊഴിലാളികള് വലഞ്ഞിരിക്കാണ്. അഴിമതി തടയാണെന്ന് പറഞ്ഞ് ക്ലേശ നടപടി ക്രമങ്ങൾ പലമടങ്ങ് വർദ്ധിപ്പിക്കാനാണ് ബില്ലിൽ ശ്രമിക്കുന്നത്. തീർന്നില്ല. ഇനിമേൽ പഞ്ചായത്തുകളായിരിക്കില്ല ചെയ്യേണ്ട പ്രവർത്തികൾ തീരുമാനിക്കുന്നത്.

പ്രധാനമന്ത്രി ഗഡി ശക്തി ഇന്റെഗ്രേഷൻ എന്ന ഡിജിറ്റൽ ഗ്രിഡിൽ ഉൾകൊള്ളിച്ചിട്ടുള്ള പ്രോജക്ടുകളോ സ്കീമുകളോ വേണം തിരഞ്ഞെടുക്കാൻ. ഗ്രാമതല ആസൂത്രണം എന്നത് മഹാത്മാ ഗാന്ധിയുടെ ചില സ്വപ്നങ്ങൾ മാത്രം. ഇനിമേൽ നമ്മുടെ പഞ്ചായത്തുകളിൽ എന്തു ചെയ്യണമെന്ന് മോഡി ഡൽഹിയിൽ നിന്ന് തീരുമാനിക്കും. ബിജെപിയുടെ ജനദ്രോഹത്തിനെതിരെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളും സമരത്തിന് ഇറങ്ങണം.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home