ദേഹാസ്വാസ്ഥ്യം, എം എം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യ നില തൃപ്തികരം

മധുര: സിപിഎം എം സംസ്ഥാനകമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ എം എം മണിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മധുര അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർടി കോൺഗ്രസിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹത്തിന് വ്യാഴം ഉച്ചയ്ക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. വൈദ്യപരിശോധനയിൽ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.










0 comments