ad
Deshabhimani

ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം; 'പ്രദേശത്തെ കടകളിൽ അന്വേഷിച്ചില്ല'

Sreenanda Death

ശ്രീനന്ദ

വെബ് ഡെസ്ക്

Published on Apr 10, 2026, 03:00 PM | 1 min read

മൈസൂരു/പാലക്കാട്: വിനോദയാത്രയ്ക്കിടെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപത്തുനിന്നും കാണാതായ പാലക്കാട് പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ (15) മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. നാല് ദിവസത്തിന് ശേഷമാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തുന്നത്. കൂടെവന്നവരെല്ലാം പരിശോധിച്ച സ്ഥലത്തുനിന്നാണ് മൃതദേഹം ഇപ്പോൾ കണ്ടെത്തിയത്. മൃതദേഹത്തിന് പഴക്കവുമില്ല. ഇതിൽ ദുരൂഹതയുണ്ടെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരൻ ശശികുമാർ പറഞ്ഞു.


പരിശോധനയ്ക്കിടെ ഡോ​ഗ് സ്ക്വാഡ് ഏറ്റവുമൊടുവിൽ ചെന്നെത്തിയത് പ്രദേശവാസികളുടെ കടകളിലായിരുന്നു. ഇവിടെ പൊലീസ് നായ എത്തിയിട്ടും കാര്യക്ഷമമായ അന്വേഷണം നടത്തിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. പാർക്കിങ് ​ഗ്രൗണ്ടിന് ചേർന്നുള്ള താഴ്ചയിലാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ അവിടേക്ക് കുട്ടി വന്നിട്ടില്ലെന്നും യാത്രയ്ക്കൊപ്പമുണ്ടായിരുന്നവർ പറഞ്ഞു.


വെള്ളി ഉച്ചയോടെ മാണിക്യധാര വ്യൂ പോയിന്റിന് താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശ്രീനന്ദയുടെ അച്ഛനും അമ്മയും സഹോദരിയും സംഭവസ്ഥലത്ത് തുടരുകയാണ്.


കടമ്പഴിപ്പുറം സ്വദേശികളായ രമേശ്-രോഹിണി ദമ്പതിമാരുടെ മകൾ ശ്രീനന്ദയെ ചൊവ്വാഴ്ച കുടുംബത്തോടൊപ്പമുള്ള വിനോദസഞ്ചാരത്തിനിടയിലാണ് കാണാതായത്. കുട്ടിയെ കാണാതായി 10 മിനുട്ടിനുള്ളിൽ തന്നെ പരാതി നൽകിയിരുന്നു. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാം എന്നാണ് മാതാപിതാക്കൾ പറഞ്ഞത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home