ad
Deshabhimani

ബാബുരാജിനെ കാണാതായിട്ട് പത്ത് ദിനം; അച്ഛനെ തേടിയലഞ്ഞ് മകൾ

Baburaj missing case.jpg

ബാബുരാജ്‌

വെബ് ഡെസ്ക്

Published on May 31, 2026, 07:24 PM | 1 min read

തിരുവനന്തപുരം: പത്ത് ദിവസം മുമ്പ് കാണാതായ അച്ഛൻ ബാബുരാജിനെ തേടി അലയുകയാണ് മകളായ വട്ടപ്പാറ കണക്കോട് സ്വദേശി സ്വാതി. അച്ഛൻ പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം സുഹൃത്തുക്കൾക്കൊപ്പം അന്വേഷിച്ച് പോയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഇപ്പോൾ റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡുകളിലുമെല്ലാം അച്ഛനെ തെരയാനായി സ്വാതിയുടെ സുഹൃത്തുക്കളും ഒപ്പമുണ്ട്.


ഈ മാസം 21 ന് രാവിലെ 7.45 ന് കേശവദാസപുരത്തേക്ക് പോകാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ബാബുരാജ് (56) പിന്നെ തിരിച്ചു വന്നിട്ടില്ല. ഭാര്യ ലതയെ അന്ന് രാവിലെ 10 നാണ് അവസാനമായി വിളിച്ചത്. പിന്നീട് പലതവണ വിളിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഓഫായി. രാത്രിയായിട്ടും കാണാത്തതോടെ പൊലീസിൽ പരാതിയും നൽകി. ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ശംഖുംമുഖത്താണ് അവസാനമായി പോയതായി കാണിച്ചത്. പിന്നീട് മൊബൈൽ സ്വിച്ച് ഓഫായി. ഇൻഷുറൻസ് അഡ്വൈസറായ ബാബുരാജ് റിയൽ എസ്റ്റേറ്റ് മേഖലയിലും പ്രവർക്കുന്നുണ്ട്.


കരോക്കെ ഗാനമേളകളിലു ഗായകനായി പോകാറുണ്ട്.നേരത്തെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഏജന്റായിരുന്നു. കുടുംബപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നും സ്വാതി പറഞ്ഞു. നിറചിരിയോടെ അച്ഛൻ മടങ്ങിവരുമെന്ന് പ്രതീക്ഷയിലാണ് സ്വാതിയും അമ്മ ലതയും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home