ഹു കെയേഴ്സ്? വീ കെയര്‍... വിളിക്കൂ 181ലേക്ക്: കുറിപ്പുമായി വീണാ ജോര്‍ജ്

തിരുവനന്തപുരം: ജീവിതത്തില്‍ തോറ്റുപോകരുത്, ഒപ്പമുണ്ടെന്ന് ഉറപ്പുനൽകി വനിതാ വികസന കോര്‍പറേഷന്റെ ഹെല്‍പ്‌ലൈന്‍ നമ്പറായ 181 പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്. ഏറെ വിശ്വസിച്ച വ്യക്തികളിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ ജീവിതത്തില്‍ പലർക്കും തിക്താനുഭവങ്ങള്‍ ഉണ്ടായേക്കാമെന്നും തളര്‍ന്ന് പോകരുതെന്നും മന്ത്രി പറഞ്ഞു.
മടിച്ച് നിൽക്കാതെ നേരിടാം. വ്യക്തി മര്യാദകളും ജനാധിപത്യ മര്യാദകളും വിട്ട് ഭീഷണിയിലേക്കും ബ്ലാക് മെയ്‌ലിങ്ങിലേക്കും വാക്കുകള്‍ മാറിയാൽ, ശാരീരികവും മാസികവുമായുള്ള പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നാല്‍ ചെറുക്കാമെന്നും വീണാ ജോർജ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങൾ ഇന്ന് പുറത്തു വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ കുറിപ്പ്.









0 comments