print edition മിൽമയുടെ നെയ്യ് ഗുണനിലവാരമുള്ളത്; മുരളീധരന്റെ ആരോപണം തള്ളി മന്ത്രി

തിരുവനന്തപുരം : ശബരിമലയിൽ മിൽമ വിതരണം ചെയ്ത നെയ്യ് ഗുണമേന്മയില്ലാത്തതാണെന്ന ദേവസ്വം മന്ത്രി കെ മുരളീധരന്റെ ആരോപണം തള്ളി മന്ത്രി ബിന്ദു കൃഷ്ണ. മിൽമ നെയ്യിന് ഗുണനിലവാരക്കുറവില്ല. പമ്പയിൽ എത്തിച്ചശേഷമാണ് ക്രമക്കേടുണ്ടായത്. പരിശോധിക്കേണ്ടത് ദേവസ്വം ബോർഡാണ് എന്ന് ബിന്ദു കൃഷ്ണ നിയമസഭയിൽ പറഞ്ഞു.
ഹോൾസെയിൽ വിലയായ ഒരു ലിറ്ററിന് 558.42 രൂപ കുറച്ച് 510 രൂപ നിരക്കിലാണ് 1,55,010 ലിറ്റർ നെയ്യ് തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്പാദക യൂണിയനിൽ നിന്നും ശബരിമലയിലേയ്ക്ക് അയച്ചു നൽകിയത്. ക്രമക്കേട് ആരോപണത്തിൽ അന്വേഷണം പൂർത്തിയാകുന്നേയുള്ളൂവെന്നും മന്ത്രി പറഞ്ഞു. എന്നാൽ, ക്രമക്കേട് നടന്നെന്ന് തെളിയാതെ യൂണിയൻ പിരിച്ചുവിട്ടത് എന്തിനെന്ന് മന്ത്രി വ്യക്തമാക്കിയില്ല.









0 comments