വാളയാറിലേത് ബിജെപി ആര്‍എസ്എസ് ക്രിമിനലുകളുടെ നേതൃത്വത്തില്‍ നടന്ന കൊലപാതകം: മന്ത്രി ആര്‍ ബിന്ദു

തൃശൂര്‍: വാളയാറിലേത് ബിജെപി- ആര്‍എസ്എസ് ക്രിമിനലുകളുടെ നേതൃത്വത്തില്‍ നടന്ന കൊലപാതകമാണെന്ന് മന്ത്രി ആര്‍ ബിന്ദു. തൃശൂര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഉത്തരേന്ത്യയില്‍ ദിവസമെന്നോണം ബിജെപി-ആര്‍എസ്എസ് ക്രിമിനലുകളുടെ നേതൃത്വത്തില്‍ ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. പാവപ്പെട്ടവരെയും ജാതിശ്രേണിയില്‍ പിന്നില്‍ നില്‍ക്കുന്നവരെയും കൂട്ടമായി ആക്രമിക്കുന്ന പ്രവണത ബിജെപി ശക്തിപ്പെടുന്ന സ്ഥലങ്ങളിലൊക്കെ കണ്ടുവരുന്നതാണ്. അത്തരം സംഭവങ്ങളുടെ ആവര്‍ത്തനമാണിത്. കൊലപ്പെട്ട രാംനാരായണന്റെ കുടുംബത്തോടൊപ്പമാണ് സര്‍ക്കാര്‍. അവര്‍ക്കാവശ്യമായ എല്ലാ സംരക്ഷണവും നല്‍കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തും. കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.









0 comments