ad
Deshabhimani

നാം വീടുകൾ പടുത്തുയർത്തുമ്പോൾ ബിജെപിയും കോൺ​ഗ്രസ്സും കൂരകൾ ഇടിച്ചു നിരത്തുന്നു: മന്ത്രി എം ബി രാജേഷ്

m b rajesh

മന്ത്രി എം ബി രാജേഷ്

വെബ് ഡെസ്ക്

Published on Mar 04, 2026, 03:34 PM | 1 min read

തിരുവനന്തപുരം: ഇന്ത്യയിൽ വർഗീയ ബുൾഡോസറുകൾ ഉരുളാത്ത രണ്ട് സംസ്ഥാനങ്ങൾ ഇടതുപക്ഷ കേരളവും തമിഴ്നാടുമാണെന്ന് മന്ത്രി എം ബി രാജേഷ്. എൽഡിഎഫ് എന്ന അക്ഷരങ്ങൾക്ക് അർഥം വർഗീയകലാപങ്ങൾക്കും ബുൾഡോസറുകൾക്കും NO ENTRY എന്നാണെന്ന് മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:



ബുൾഡോസറുകൾ നിർത്താതെ ഉരുളുകയാണ്. ദരിദ്രരുടെയും ന്യൂനപക്ഷങ്ങളുടെയും കൂരകൾക്കു മേലെ ബിജെപിയുടെ ഗുജറാത്തും യുപിയും മധ്യപ്രദേശും ഡൽഹിയും കോൺഗ്രസ്സിന്റെ കർണാടകയും കടന്ന് ഇപ്പോഴിതാ തെലങ്കാനയിലും ബുൾഡോസറുകൾ നിസ്സഹായരായ മനുഷ്യരുടെ കൂരകൾ നിരപ്പാക്കിയിരിക്കുന്നു. ഇന്ത്യാ ചരിത്രത്തിലെ ആദ്യത്തെ ബുൾഡോസർ പ്രയോഗം കണ്ണിൽ ചോരയില്ലാതെ നടത്തിയത് കോൺഗ്രസ് സർക്കാർ ആയിരുന്നു. അടിയന്തിരാവസ്ഥയുടെ ഇരുളിന്റെ മറവിൽ ഡൽഹി തുർക്മാൻ ഗേറ്റിലെ ന്യൂനപക്ഷങ്ങളിലെ പാവപ്പെട്ടവർ തിങ്ങിപ്പാർത്ത ചേരികൾ നിരത്തി ഡൽഹിയെ മോടി പിടിപ്പിക്കാൻ അന്ന് ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധി നേരിട്ട് നേതൃത്വം കൊടുത്തതാണ് ബുൾഡോസർ രാജ്. പിന്നീട് മോദിയും ഷായും യോഗിയും കൂട്ടരും അതേറ്റെടുത്തു. പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധിച്ചവരുടെ വീടുകൾ പോലും ഉത്തരേന്ത്യയിൽ ബി ജെ പി സർക്കാരുകൾ ഇടിച്ചുനിരത്തി. സുപ്രീം കോടതി തന്നെ ബുൾഡോസർ രാജിനെതിരെ ശക്തമായ വിമർശനമുയർത്തി. പക്ഷെ ബിജെപിയിൽ നിന്ന് ബുൾഡോസർ കോൺഗ്രസ് ഏറ്റുവാങ്ങുന്നതാണ് പിന്നീട് നാം കണ്ടത്! ആദ്യം കർണാടകയിലെ യെലഹങ്കയിൽ. ഇപ്പോഴിതാ തെലങ്കാനയിലും.


ബിജെപിയും കോൺഗ്രസും ഇരുവരാണ്. ഇരുവരുടെയും പൊതു അധികാര ധാർഷ്ട്യത്തിന്റെ ചിഹ്നമായി ബുൾഡോസർ മാറിയിരിക്കുന്നു. കെജ്‌രിവാളിനെ ജയിലിലടയ്ക്കാൻ എന്ന പോലെ ബുൾഡോസർ പ്രയോഗിക്കുന്നതിലും അവർ തമ്മിൽ ധാരണയാണ്. ബിജെപി ബുൾഡോസർ പ്രയോഗിച്ചപ്പോൾ കോൺഗ്രസും ഇപ്പോൾ കോൺഗ്രസ് ചെയ്യുമ്പോൾ ബിജെപിയും മൗനം കൊണ്ട് പരസ്പരം പിന്തുണക്കുകയാണ്. ഇന്ത്യയിൽ വർഗീയ ബുൾഡോസറുകൾ ഉരുളാത്ത രണ്ട് സംസ്ഥാനങ്ങളേയുള്ളൂ; തമിഴ്നാടും ഇടതുപക്ഷ കേരളവും. തെലങ്കാനയും കർണാടകവും കടന്നുവരുന്ന വർഗീയ ബുൾഡോസറുകളൊന്നും കേരളത്തിന്റെ അതിർത്തി കടക്കില്ല എന്ന ഉറപ്പാണ് എൽഡിഎഫ്. എൽഡിഎഫ് എന്ന അക്ഷരങ്ങൾക്ക് അർഥം വർഗീയകലാപങ്ങൾക്കും ബുൾഡോസറുകൾക്കും NO ENTRY എന്നാണ്.

അവർ കൂരകൾ ഇടിച്ചു നിരത്തുമ്പോൾ, നാം വീടുകൾ പടുത്തുയർത്തുന്നു.

നൂറും ആയിരവുമല്ല, അഞ്ച് ലക്ഷം വീടുകൾ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home