വൈദ്യുത വേലികളിൽ ഫെന്‍സ് എനർജൈസറുകൾ സ്ഥാപിക്കണം: മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: വൈദ്യുത വേലികളിൽനിന്ന് ഉണ്ടാകുന്ന അപകടം ഒഴിവാക്കാൻ കര്‍ഷകർ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അനുമതിയോടെയുള്ള ഫെന്‍സ് എനർജൈസറുകൾ സ്ഥാപിക്കണമെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി.
വൈദ്യുതി അപകടങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ കെഎസ്ഇബി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സേഫ്റ്റി കോണ്‍ക്ലേവിന്റെ സംസ്ഥാന സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോഹത്തോട്ടി, ലോഹ ഏണി എന്നിവയുടെ ഉപയോഗത്തിലൂടെ വൈദ്യുത വേലികളില്‍നിന്ന് ഷോക്കേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. അലക്ഷ്യമായി താഴ്ന്നുകിടക്കുന്ന കേബിളുകൾ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നുവെന്നും ഇക്കാര്യങ്ങള്‍ ഒഴിവാക്കാൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. സേഫ്റ്റി വിഭാഗം ഡയറക്ടര്‍ പി സുരേന്ദ്ര, വൈദ്യുതി ബോര്‍ഡ് ചീഫ് സേ ഫ്റ്റി കമീഷണര്‍ എം പ്രവീണ്‍, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ജി വിനോദ്, ദക്ഷിണമേഖല വിതരണവിഭാഗം ചീഫ് എന്‍ജിനിയര്‍ ആർ ആർ ബിജു തുടങ്ങിയവര്‍ സംസാരിച്ചു.
ലേണിങ് മാനേജ്മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ലൈബ്രറി എന്നിവയുടെ ഉദ്ഘാടനവും പ്രോക്സിമിറ്റി ഡിറ്റക്ടര്‍, സുരക്ഷാ അവാര്‍ഡ് എന്നിവയുടെ വിതരണവും മന്ത്രി നിർവഹിച്ചു. സുരക്ഷിത വൈദ്യുതി ജനങ്ങളിലേക്ക് എന്ന പദ്ധതി മന്ത്രി പ്രഖ്യാപിച്ചു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ അതത് മേഖലയിലെ വിദഗ്‌ധര്‍ വിവിധ ക്ലാസുകളും സംഘടിപ്പിച്ചു.'
ഫെന്‍സ് എനർജൈസർ
ഫെൻസ് എനർജൈസറുകൾ എന്നത് വൈദ്യുത വേലികൾക്കുവേണ്ടിയുള്ള ഉപകരണങ്ങളാണ്. കുറഞ്ഞ വോൾട്ടേജായതിനാൽ വേലിയിൽ സ്പർശിക്കുന്നവർക്ക് നിയന്ത്രിതമായ ഷോക്ക് നൽകുന്നു. ഷോക്കേറ്റാൽ മരണം സംഭവിക്കില്ല










0 comments