ad
Deshabhimani

ചട്ടം ലംഘിച്ച് സ്വകാര്യ വാഹനത്തിൽ പറന്ന് മന്ത്രി കെ എം ഷാജി

KM Shaji vehicle.jpg
വെബ് ഡെസ്ക്

Published on Sep 16, 2026, 08:33 AM | 1 min read

മട്ടന്നൂർ: തദ്ദേശ സ്വയംഭരണ മന്ത്രി കെ എം ഷാജിയുടെ മലബാർ ജില്ലകളിലേക്കുള്ള യാത്ര സ്വകാര്യ കാറിൽ. മറ്റു മന്ത്രിമാർ ഇവിടം സന്ദർശിക്കുമ്പോൾ ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കുമ്പോഴാണ്​ മന്ത്രി കെ എം ഷാജി സ്വകാര്യ വാഹനത്തിൽ സർക്കാരിന്റെ ഔദ്യോഗിക ബോർഡുംവച്ച്​ യാത്രചെയ്യുന്നത്​. മന്ത്രിയുടെ ഔദ്യോഗിക ഡ്രൈവറാണ് കാറോടിക്കുന്നത്​.


റിയാദിലെ വ്യവസായിയായ തില്ല​ങ്കേരി കാവുമ്പടിയിലെ സ്വകാര്യ വ്യക്തിയുടെ​ കെഎൽ 78 എ 0009 നമ്പർ റേഞ്ച്​ റോവർ കാറാണ്​ കേരള സ്​റ്റേറ്റ്​ 13 നമ്പറുംവച്ച്​ ഉപയോഗിക്കുന്നത്​. എംഎൽഎ ആയിരിക്കുമ്പോഴും ഈ കാറാണ്​ കെ എം ഷാജി കണ്ണൂരിലെത്തിയാൽ ഉപയോഗിച്ചിരുന്നത്​. മന്ത്രിയായതോടെ പൂർണമായും ​അദ്ദേഹത്തിനായി ഉടമ വിട്ടുനൽകിയിരിക്കുകയാണ്​. തിരുവനന്തപുരത്തേക്ക്​ പോകുമ്പോൾ കോഴി​ക്കോട്ട്​ മന്ത്രിയുടെ ‘കസ്റ്റഡിയിൽ’തന്നെയാണ്​ ഇ‍ൗ കാർ സൂക്ഷിക്കുന്നത്​.


ഔദ്യോഗിക വാഹനങ്ങൾക്ക് പുറമെ സ്വകാര്യ വാഹനം ഉപയോ​ഗിക്കാൻ നിലവിൽ രണ്ട് മന്ത്രിമാർക്ക് മാത്രമേ അനുമതിയുള്ളൂ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും വി ഇ അബ്ദുൽ ഗഫൂറിനുമാണ് ഈ അനുമതിയുള്ളത്. എന്നാൽ എല്ലാ നിയമവും കാത്തിൽ പറത്തി മന്ത്രി കെ എം ഷാജി സ്വകാര്യ വാഹനത്തിൽ പറക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home