ad
Deshabhimani

യൂട്യൂബർ തംബുരുവിന്റെ മരണം: അസ്വഭാവിക മരണത്തിന് കേസെടുത്തു

Thamburu Queen Fisher
വെബ് ഡെസ്ക്

Published on Sep 16, 2026, 08:41 AM | 1 min read

വൈക്കം : "തംബുരു ക്വീൻഫിഷർ' യൂട്യൂബറെ വാടകവീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് വൈക്കം പൊലീസ്‌ കേസെടുത്തു. ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് കട്ടത്തറ തംബുരുവി(36)നെയാണ് വൈക്കം പുളിഞ്ചുവട്ടിലെ വാടകവീട്ടിൽ തിങ്കളാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല.


തംബുരുവിനൊപ്പമുള്ള ദൃശ്യങ്ങളുടെ പേരുപറഞ്ഞ്‌ പാലക്കാട് സ്വദേശിയായ യുവാവ് ഭീഷണിപ്പെടുത്തിയതായി തംബുരുവിന്റെ ഫോണിൽനിന്ന് ലഭിച്ച കുറിപ്പിൽ പറയുന്നു. ഭർത്താവുമായി വേർപിരിഞ്ഞ്‌ പുളിഞ്ചുവട്ടിലെ വാടകവീട്ടിൽ പതിമൂന്നുകാരിയായ മകളോടൊപ്പമായിരുന്നു തംബുരു താമസിച്ചിരുന്നത്.


വൈക്കം സ്‌കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകൾ വൈകിട്ട് സ്കൂൾവിട്ട്‌ വീട്ടിലെത്തിയപ്പോഴാണ്‌ ഇവരെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം വിശദമായ അന്വേഷണം നടത്തുമെന്ന്‌ പൊലീസ്‌ പറഞ്ഞു. നാടൻ മത്സ്യബന്ധനരീതിയെ അവലംബിച്ചുള്ള തംബുരുവിന്റെ "തംബുരു ക്വീൻഫിഷർ' യൂട്യൂബ് ചാനൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home