ഗൂഡല്ലൂരിൽ നരഭോജി കടുവ; തിരച്ചിൽ തുടരുന്നു, പുതിയ കൂട് സ്ഥാപിച്ചു

പ്രതീകാത്മകചിത്രം
ഗൂഡല്ലൂർ : ഓവേലി വനമേഖലയിൽ നരഭോജി കടുവയെ പിടികൂടാനുള്ള തിരച്ചിൽ 26–-ാം ദിവസവും തുടരുന്നു. തിരച്ചിന് നേതൃത്വം നൽകിയിരുന്ന കുങ്കിയാനകളായ ബൊമ്മനും ഉദയനും പകരം ശ്രീനിവാസനും ഗിരിയും എത്തി. ഒരുമാസത്തോളമായി ബൊമ്മനും ഉദയനുമാണ് വനമേഖലയിൽ തിരച്ചിൽ നടത്തിയിരുന്നത്.
ചൊവ്വാഴ്‌ച ഗൂഡല്ലൂർ, കാർഗുഡി, സിംഗാര ഫോറസ്റ്റ് ഡിവിഷനുകളിലായി സ്ഥാപിച്ച ഇരുന്നുറിലേറെ ഓട്ടോമാറ്റിക് കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു. ഹലാല എസ്റ്റേറ്റ് മേഖലയിലും മൂന്ന് അധിക ജിഎസ്എം കാമറകൾ സ്ഥാപിച്ചു. കടുവയെ പിടികൂടുന്നതിനായി സ്ഥാപിച്ച 13 കൂടും സംഘം പരിശോധിച്ചു. കടുവ മുതുമല മേഖലയിലേക്ക് നീങ്ങിയിരിക്കാമെന്ന സംശയത്തെ തുടർന്ന് ജില്ലാ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ ഗൂഡല്ലൂർ അതിർത്തിയിലെ ഹലാല എസ്റ്റേറ്റ് മേഖലയിൽ ഒരു അധിക കൂടും സ്ഥാപിച്ചു.
അള്ളൂർ വയൽ, സിൽവർ ക്ലൗഡ്, ഹലാല എസ്റ്റേറ്റ്, സമീപത്തെ നദീതീരങ്ങൾ, വനമേഖലകൾ എന്നിവിടങ്ങളിൽ തിരച്ചിൽ സംഘം പരിശോധന ശക്തമാക്കി. കടുവയുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന.









0 comments