ജലജീവനിൽ പണം തരാത്ത കേന്ദ്രത്തെ പ്രതിപക്ഷം രക്ഷിക്കുന്നു: മന്ത്രി കെ രാജൻ

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാനസർക്കാരുകളുടെ തുല്യ വിഹിതത്തിൽ നടക്കേണ്ട ജലജീവൻ പദ്ധതിയിൽ കേന്ദ്രം നൽകിയത് 5,500 കോടി രൂപമാത്രമെന്ന് നിയമസഭയിൽ മന്ത്രി കെ രാജൻ. 8,000 കോടി സംസ്ഥാനം വഹിച്ചു. 9000 കോടി നബാർഡിൽനിന്ന് വായ്‌പയെടുത്ത് കണക്ഷൻ പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനം. ഇതുവരെ രണ്ടരക്കോടി കണക്ഷനുകൾ നൽകി. പദ്ധതിയിലൂടെ എല്ലാവർക്കും സുരക്ഷിത കുടിവെള്ളം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം.
2024ൽ കേന്ദ്രം പദ്ധതി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടശേഷം കാലാവധി ഒരുവർഷം നീട്ടി. 2005 കേന്ദ്രബജറ്റിൽ 2028വരെ നീട്ടിയെന്ന് പറഞ്ഞിട്ടും ഉത്തരവൊന്നുമിറക്കിയില്ല. മാച്ചിങ് ഗ്രാൻഡ് സംസ്ഥാനം നൽകിയില്ലെന്ന ആരോപണം വസ്‌തുതയല്ല. കണക്കുകൾ പരസ്യമായി പരിശോധിക്കാം. കുടിശിക വരുത്തിയിട്ടും കേന്ദ്രത്തെ രക്ഷിക്കാനുള്ള പ്രതിപക്ഷ താൽപ്പര്യമെന്തെന്ന് മനസിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.










0 comments