Deshabhimani

print edition മുന്നറിയിപ്പില്ലാതെ പിരിച്ചുവിടൽ; ജീവനക്കാരെ പരിഹസിച്ച്‌ മന്ത്രി മുരളീധരൻ

K Muraleedharan
വെബ് ഡെസ്ക്

Published on Sep 03, 2026, 01:01 AM | 1 min read

തിരുവനന്തപുരം : ആരോഗ്യവകുപ്പ്‌ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടപ്പെട്ട എൻഎച്ച്‌എം, ആയുഷ്‌മിഷൻ ജീവനക്കാരെ പരിഹസിച്ച്‌ മന്ത്രി കെ മുരളീധരൻ. കാലാവധി കഴിഞ്ഞത്‌ ആരും നോട്ടീസിൽ അറിയിക്കാറില്ല. സ്വയം മാറുകയാണ്‌ പതിവ്‌. പെട്ടന്ന്‌ പിരിച്ചുവിടേണ്ടെന്ന്‌ കരുതിയാണ്‌ മൂന്നുമാസം കരാർ നീട്ടിയത്‌. പരീക്ഷയെഴുതി അഭിമുഖം നടത്തിയെടുത്ത ആരെയും പിരിച്ചുവിട്ടിട്ടില്ലെന്നും കെ മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ജൂണിൽ നടന്ന കരാർ പുതുക്കൽ നടപടി റദ്ദാക്കിയാണ്‌ യുഡിഎഫ്‌ സർക്കാർ മൂന്നു മാസത്തേക്ക്‌ നീട്ടിയത്‌. സ്റ്റേറ്റ്‌ മിഷൻ ഡയറക്ടർ അപ്രൈസൽ നടപടി പൂർത്തിയാക്കി കരാർ പുതുക്കുന്നതിന്‌ അനുമതി നൽകിയിരുന്നു. എൽബിഎസ്‌ പരീക്ഷ നടത്തി ആയുഷ്‌ മിഷനിൽ നിയമനം നൽകിയവരെ ഉൾപ്പെടെയാണ്‌ പിരിച്ചുവിട്ടത്‌. ആയുഷ്‌ മിഷനിൽ മാത്രം 78 ഡോക്ടർമാരുൾപ്പെടെ 111 പേരെയാണ്‌ പിരിച്ചുവിട്ടത്‌. എൻഎച്ച്‌എമ്മിലും ആയുഷ്‌മിഷനിലും ഇരുപതിനായിരം ജീവനക്കാരുടെ കരാർ അസാധാരണ നിബന്ധനകളോടെ രണ്ടുമാസംമാത്രം ദീർഘിപ്പിച്ചു. ഇവരിൽ, ഭൂരിഭാഗം പേരുടെയും കരാർ പുതുക്കേണ്ടെന്നാണ്‌ സർക്കാർ നിലപാട്‌.


അസിസ്റ്റന്റ്‌ സർജൻ തസ്തികയിലും സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ പുനർവിന്യാസത്തിലും വരുന്ന ഒഴിവുകളിൽ എൻഎച്ച്‌എം വഴി കരാർ നിയമനം നടത്താനാണ്‌ തീരുമാനം. നിലവിലെ, ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട്‌ പകരം കോൺഗ്രസ്‌ അനുകൂലികളെ നിയമിക്കാനാണ്‌ നീക്കം. ആരോഗ്യവകുപ്പ്‌ ഡയറക്ടറേറ്റിലുൾപ്പെടെ വ്യാപക കോഴ വാഗ്ദാനം നടക്കുന്നതായും ആരോപണ
മുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home