print edition സിനിമാപ്രദർശനത്തിന് മിനി തിയറ്റർ വേണം: എഫ്‌എഫ്‌എസ്

ടി വി ചന്ദ്രൻ, രാധാകൃഷ്ണൻ ചെറുവല്ലി
തിരുവനന്തപുരം: ഫിലിം സൊസൈറ്റികളുടെ ചലച്ചിത്രപ്രദർശനത്തിന് തദ്ദേശസ്ഥാപന നേതൃത്വത്തിൽ മിനി തിയറ്റർ സ്ഥാപിക്കണമെന്നും ചലച്ചിത്ര അക്കാദമി ഭരണസമിതിയിൽ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്നും ആവശ്യം. എഫ്‌എഫ്‌എസ് കേരളഘടകം അഫിലിയറ്റഡ് ഫിലിം സൊസൈറ്റി പൊതുയോഗമാണ് പ്രമേയം പാസാക്കിയത്.വൈസ് പ്രസിഡന്റ് ടി വി ചന്ദ്രൻ അധ്യക്ഷനായി.
റീജണൽ സെക്രട്ടറി രജി എം ദാമോദരൻ റിപ്പോർട്ടും ട്രഷറർ റിജോയ് കണക്കും അവതരിപ്പിച്ചു. ഹേനാദേവദാസ്, രാജേശ്വരി പ്രവീൺ എന്നിവർ സംസാരിച്ചു. 15 പേരടങ്ങുന്ന റീജണൽ കൗൺസിൽ രൂപീകരിച്ചു. ഭാരവാഹികൾ: ടി വി ചന്ദ്രൻ (സംസ്ഥാന പ്രസിഡന്റ്), രാധാകൃഷ്ണൻ ചെറുവല്ലി (റീജണൽ സെക്രട്ടറി), കെ സി പ്രവീൺ (ജോ. ജനറൽ സെക്രട്ടറി), ആർ നന്ദലാൽ (റീജണൽ അസി. സെക്രട്ടറി), കെ ജെ റിജോയ് (ട്രഷറർ).










0 comments