Deshabhimani

print edition മിൽമ ഭരണസമിതികൾ പിരിച്ചുവിടൽ; തിരുവനന്തപുരം, മലബാർ- യൂണിയൻ അംഗങ്ങൾ പ്രതിഷേധിച്ചു

Milma

മിൽമ യൂണിയനുകളെ അന്യായമായി പിരിച്ചുവിട്ട യു‍ഡിഎഫ് സർക്കാർ നടപടിക്കെതിരെ ഭരണ സമിതി അം​ഗങ്ങൾ ക്ഷീരവകുപ്പ് ഡയറക്ടറുടെ ഓഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധ ധർണ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അം​ഗം എംവി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 15, 2026, 01:30 AM | 1 min read

തിരുവനന്തപുരം : തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം, മലബാർ- മിൽമ യൂണിയനുകളെ അന്യായമായി പിരിച്ചുവിട്ട സർക്കാർ നടപടിക്കെതിരെ പ്രതിഷേധം. രണ്ട്‌ ഭരണസമിതിയിലെ അംഗങ്ങളും ചേർന്ന്‌ മിൽമ ഡയറക്ടറേറ്റിനുമുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.


ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളെ നോട്ടീസുപോലും നൽകാതെ പിരിച്ചുവിട്ടത്‌ സാമാന്യനീതിയല്ലെന്ന്‌ അദ്ദേഹം പറഞ്ഞു. മുൻ ഭരണസമിതികളുടെ കാലത്തുണ്ടായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ്‌ നിലവിലുണ്ടായിരുന്നവ പിരിച്ചുവിട്ടത്‌. ഇതിനെ നിയമപരമായും ജനാധിപത്യപരമായും നേരിടുമെന്നും എം വി ജയരാജൻ പറഞ്ഞു.


വി പി ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. മിൽമ യൂണിയൻ ചെയർമാൻ കെ എസ് മണി, കർഷകസംഘം ജില്ലാ പ്രസിഡന്റ് ഡി കെ മുരളി, സെക്രട്ടറി വി എസ് പത്മകുമാർ, ശ്രീനിവാസൻ, മണി വിശ്വനാഥൻ എന്നിവർ സംസാരിച്ചു.


അന്യായമായി പിരിച്ചുവിട്ടതിനെതിരെ തിരുവനന്തപുരം മലബാർ യൂണിയൻ ഭരണസമിതികൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്‌. ബുധനാഴ്‌ച കേസ്‌ പരിഗണിച്ച കോടതി വിശദവാദം കേൾക്കുന്നതിനായി 27ലേക്ക്‌ മാറ്റി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home