Deshabhimani

print edition രാഷ്‌ട്രീയപ്രേരിത നടപടി; മിൽമ മലബാർ യൂണിയൻ ‍പിരിച്ചുവിട്ടു

milma
വെബ് ഡെസ്ക്

Published on Sep 19, 2026, 01:01 AM | 1 min read

തിരുവനന്തപുരം : നടപടിക്രമം പാലിക്കാതെ മിൽമ മലബാർ യൂണിയൻ പിരിച്ചുവിട്ട്‌ ക്ഷീരവികസന വകുപ്പ്‌ ഡയറക്‌ടർ. വ്യാജ ആരോപണങ്ങളിൽ നോട്ടീസ്‌ പോലും നൽകാതെയാണ്‌ നടപടി. ക്ഷീരവികസന വകുപ്പ് വയനാട് ഡെപ്യൂട്ടി ഡയറക്ടർ അഡ്മിനിസ്ട്രേറ്ററുടെ ചുമതല ഏറ്റെടുത്തു.


തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടതിന്‌ പിന്നാലെയാണ്‌ മലബാർ യൂണിയനും പിരിച്ചുവിട്ടത്‌. വ്യാജ ആരോപണങ്ങളിൽ യൂണിയൻ വാദം അംഗീകാരിക്കാതെ പക്ഷപാതപരമായാണ്‌ പിരിച്ചുവിടൽ. നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്ന്‌ യൂണിയൻ വ്യക്തമാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home