ad
Deshabhimani

1000 കോടിയുടെ വിറ്റുവരവ്‌ ലക്ഷ്യമിട്ട്‌ മിൽമ: ഗൾഫിലും കണികാണും 
ഈ നന്മ

milma strike
വെബ് ഡെസ്ക്

Published on Jun 02, 2025, 03:50 AM | 1 min read

തിരുവനന്തപുരം: ഗൾഫ്‌ രാജ്യങ്ങളിലും ‘കണി കണ്ടുണരുന്ന നന്മ’യാകാൻ മിൽമ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി പനീർ ബട്ടർ മസാല, ഇൻസ്റ്റന്റ്‌ പുളിശേരി മിക്സ്, റെഡി- ടു -ഡ്രിങ്ക് പാലട പായസം, ഫ്ലേവേർഡ് മിൽക്ക്‌, ഇൻസ്റ്റന്റ്‌ പാൽപ്പൊടി തുടങ്ങിയ അഞ്ച്‌ ഉൽപ്പന്നങ്ങൾ ജൂലൈയിൽ ഗൾഫിലേക്ക്‌ കയറ്റി അയക്കും. ലുലു ഗ്രൂപ്പാകും ഗൾഫിലെ മിൽമ ഡിസ്‌ട്രിബ്യൂട്ടർ. ലുലു മാളുകളിലും മറ്റുകടകളിലും ഉൽപ്പന്നങ്ങൾ ലഭ്യമാകും. വർഷം 1000 കോടിയുടെ വിറ്റുവരവാണ്‌ മിൽമ ലക്ഷ്യമിടുന്നത്‌. 15 വ്യത്യസ്‌ത രുചികളിൽ ഐസ്‌ക്രീം, ഐസ്‌ക്രീം സ്റ്റിക്കുകൾ തുടങ്ങിയവയും കയറ്റുമതി ചെയ്യും.

യുഎസ്‌, മാല ദ്വിപ്‌ എന്നിവിടങ്ങളിലേക്കും കയറ്റുമതിക്ക്‌ ശ്രമം ആരംഭിച്ചു. പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ഗുണനിലവാരത്തിൽ വിട്ടുവീഴ്‌ചയ്‌ക്കില്ലെന്നും ജനമനസ്സിലുള്ള സ്ഥാനമാണ്‌ മിൽമയുടെ കരുത്തെന്നും ചെയർമാൻ കെ എസ്‌ മണി പറഞ്ഞു. കൂടുതൽ ഉൽപ്പന്നങ്ങൾ പുറത്തിറക്കുകയും അതിലൂടെ വിറ്റുവരവ്‌ വർധിപ്പിക്കുകയുമാണ്‌ ലക്ഷ്യം.

ഇൻസ്റ്റന്റ്‌ ബട്ടർ ഇടിയപ്പം, ഇൻസ്റ്റന്റ്‌ ഗീ ഉപ്പുമാവ് എന്നീ ഉൽപ്പന്നങ്ങൾ കഴിഞ്ഞമാസം പുറത്തിറക്കിയിരുന്നു. ഇടിയപ്പത്തിന് ഒരു വർഷവും ഉപ്പുമാവിന് ആറുമാസവും കാലാവധിയുണ്ട്. വിഭവങ്ങളിൽ രാസവസ്തുക്കൾ ചേർക്കുന്നില്ലെന്ന പ്രത്യേകതയുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home