ad
Deshabhimani

കുമ്പളങ്ങിയിൽ മധ്യവയസ്കൻ വെട്ടേറ്റ് മരിച്ചു

Murder
വെബ് ഡെസ്ക്

Published on May 30, 2026, 12:39 PM | 1 min read

കൊച്ചി: എറണാകുളം കുമ്പളങ്ങിയിൽ മധ്യവയസ്കൻ വെട്ടേറ്റ് മരിച്ചു. തമിഴ്നാട് സ്വദേശി മാഹിൻ ആണ് മരിച്ചത്. മാർക്കറ്റിലെ പച്ചക്കറി കടയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെയോടെയാണ് ആക്രമണം നടന്നതെന്നാണ് പൊലീസിന്റെ നി​ഗമനം.


കുമ്പളങ്ങി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം രാത്രി മാഹിനും മറ്റ് രണ്ട് പേരും കടയ്ക്ക് സമീപമിരുന്ന് മദ്യപിച്ചിരുന്നു. ഇവർ തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.


മാഹിനൊപ്പമുണ്ടായിരുന്നെന്ന് കരുതുന്ന രണ്ട് പേരെ നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. കുമ്പളങ്ങിയിലെ പച്ചക്കറി കടയ്ക്ക് സമീപം കുട നന്നാക്കി നൽകുന്ന തൊഴിലെടുത്ത് വരികയായിരുന്നു മാഹിൻ. പച്ചക്കറി കടയ്ക്ക് സമീപമുള്ള മുറിയിലാണ് താമസിച്ചിരുന്നത്. ഇവിടെയാണ് മാഹിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home