കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കം: വാക്കേറ്റത്തിനിടെ വീണ് പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു

ഫൈസൽ
തിരൂരങ്ങാടി: കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനിടെ വീണ് പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു. മൂന്നിയൂർ കുന്നത്തുപറമ്പ് സദേശി വടക്കേപ്പുറത്ത് ഫൈസൽ (52)ആണ് മരിച്ചത്. കോട്ടയ്ക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കേ തിങ്കളാഴ്ചയാണ് ഫൈസൽ മരണപ്പെട്ടത്.
കുന്നത്തുപറമ്പ് സ്വദേശി മാളിയേക്കൽ ലത്തീഫുമായുണ്ടായ തർക്കത്തിലാണ് ഫൈസലിന് വീണ് സാരമായി പരിക്കേറ്റത്. ഈ മാസം ആറിന് രാത്രിയായിരുന്നു സംഭവം. കുന്നത്തുപറമ്പിലെ സൂപ്പർ മാർക്കറ്റിൽനിന്ന് കോഴിമുട്ട വാങ്ങാനെത്തിയതിനിടെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. മുട്ട വാങ്ങാനെത്തിയപ്പോള്‍ കടയില്‍ ആറ് മുട്ടയാണ് ഉണ്ടായിരുന്നത്. അതില്‍ അഞ്ചും ഒരാള്‍ക്ക് തന്നെ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു തര്‍ക്കം. ഇതിനിടെ ലത്തീഫ് വാഹനത്തിൽ കയറി പോകുന്നതിനിടയ്ക്ക് ഫൈസൽ കോഴിമുട്ട കൊണ്ട് എറിഞ്ഞു. ഇതേ തുടർന്നുണ്ടായ അടിപിടിയിൽ ഫൈസൽ റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു.
വീഴ്ചയിൽ സാരമായി പരിക്കേറ്റ ഫൈസലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഫൈസൽ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ ലത്തീഫിനെതിരെ കൊലപാതക ശ്രമത്തിന് തിരൂരങ്ങാടി പൊലീസ് കേസെടുത്തിരുന്നു. പ്രതിയെ കോടതി റിമാൻഡും ചെയ്തിരുന്നു. റിമാൻഡിലുള്ള പ്രതിക്കെതിരേ കൊലപാതകത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. ഫൈസലിന്റെ മൃതദേഹം മെഡിക്കൽ കോളേജിൽനിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം കളത്തിങ്ങൽപാറ ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ കബറടക്കി.











0 comments