കൊഞ്ചം അങ്കൈ പാറ് കണ്ണാ... ; ഇതൊരു റെയർ പീസ്

തൊടുപുഴ : ഒരേ ഇനത്തിൽ തുടർച്ചയായി നാല് വർഷം ഒന്നാമതെത്തിയ പ്രതിഭകളുണ്ടോ ? കൊഞ്ചം അങ്കൈ പാറ് കണ്ണാ... അനുകരണകലയിൽ തന്നോട് മുട്ടാനാരുണ്ടെന്ന് എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ വിദ്യാർഥി ബിപ്ലവ് ചോദിക്കുന്നു. കണ്ടുനിന്നവരും പറയുന്നു–-‘ഇതൊരു റെയർ പീസാണ്’. വർത്തമാനകാലം ചർച്ചചെയ്യുന്ന ലഹരിക്കെതിരെയുൾപ്പെടെ ബിപ്ലവ് ചിരിയിലൂടെ ചിന്തിപ്പിച്ചു.
ചെറുപ്പം മുതൽ മോണോ ആക്‌ടിലും മിമിക്രിയിലും പയറ്റിത്തെളിഞ്ഞ ബിപ്ലവ് സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിൽ എ ഗ്രേഡും നേടിയിട്ടുണ്ട്. 2022ൽ നാഷണൽ ഇന്റർ യുണിവേഴ്‌സിറ്റി ആർട്‌സ് ഫെസ്‌റ്റിവലിൽ വെള്ളി മെഡലും സ്വന്തമാക്കി. കോളേജിലെ ആർട്‌സ് ക്ലബ് സെക്രട്ടറിയാണ്. കണ്ണൂർ ഇരിട്ടി സ്വദേശിയായ ബിപ്ലവ് കെ നന്ദനൻ–-കെ പി ബീന ദമ്പതികളുടെ മകനാണ്.










0 comments