ad
Deshabhimani

മമ്മൂട്ടിക്ക് എം ജി സർവകലാശാലയുടെ ആദരം : ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

mammootty
വെബ് ഡെസ്ക്

Published on May 25, 2026, 02:52 PM | 1 min read

കൊച്ചി: ചലച്ചിത്ര താരം മമ്മൂട്ടി, നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, പ്രശസ്ത വാസ്കുലർ സർജൻ ഡോ. എൻ രാധാകൃഷ്ണൻ എന്നിവർക്ക് മഹാത്മാഗാന്ധി സർവകലാശാലയുടെ ആദരവ്. വിവിധ മേഖലകളിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് സർവകലാശാലാ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചത്. സർവകലാശാല അസംബ്ലി ഹാളിൽ സംഘടിപ്പിച്ച പ്രത്യേക ബിരുദദാന ചടങ്ങിൽ ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര അർലേക്കർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.


കലാരംഗത്തെ മികവിനാണ് മമ്മൂട്ടിക്കും തിരുവിഴ ജയശങ്കറിനും ഡോക്ടർ ഓഫ് ലെറ്റേഴ്സ് (ഡി ലിറ്റ്) ബിരുദം നൽകിയത്. വൈദ്യശാസ്ത്ര രംഗത്തെ മികച്ച മുന്നേറ്റങ്ങളും സംഭാവനകളും മുൻനിർത്തിയാണ് ഡോ. എൻ രാധാകൃഷ്ണന് ഡോക്ടർ ഓഫ് സയൻസ് (ഡിഎസ്‌സി) ബിരുദം സമ്മാനിച്ചത്. സാമൂഹിക ,സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ മുഖ്യാതിഥിയായി. വൈസ് ചാൻസലർ, സിൻഡിക്കേറ്റ് അംഗങ്ങൾ, സർവകലാശാലയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home