ad
Deshabhimani

നാലു വർഷത്തെ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാം ആരംഭിക്കുന്നു

print edition എംജിയിൽ ഡിഗ്രിയും ബിഎഡും ഒരുമിച്ച്‌ പഠിക്കാം

mg university
വെബ് ഡെസ്ക്

Published on Mar 04, 2026, 02:48 AM | 1 min read


​കോട്ടയം

​ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാം(ഐടിഇപി) മഹാത്മാഗാന്ധി സർവകലാശാല കാമ്പസിൽ ആരംഭിക്കുന്നതിന് ദേശീയ അധ്യാപക കൗൺസിലിന്റെ(എൻസിടിഇ) പ്രാഥമിക അംഗീകാരം ലഭിച്ചു. അന്തിമ അംഗീകാരത്തിനായി അധ്യാപക നിയമനമടക്കമുള്ള നടപടി ക്രമങ്ങള്‍ സര്‍വകലാശാലയില്‍ ആരംഭിച്ചു. ഈ അക്കാദമിക വർഷം തന്നെ കോഴ്‌സ്‌ ആരംഭിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.


അധ്യാപനരംഗം തൊഴിലായി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് പ്ലസ് ടുവിന് ശേഷം ഡിഗ്രിയും ബി എഡും സംയോജിപ്പിച്ച് പഠിക്കാനായി അവസരം നൽകുന്നതാണ് പുതിയ ഇന്റഗ്രേറ്റഡ് ബി എഡ് കോഴ്സ്. നിലവിലുള്ള ബി എഡ് കോഴ്സുകളിൽനിന്ന് വ്യത്യസ്തമായി നാലുവര്‍ഷം കൊണ്ട് ഡിഗ്രിയും ബി എഡും നേടാവുന്ന സംയോജിത കോഴ്സ് ദേശീയ തലത്തിൽ അധ്യാപക വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കും. ബിഎ – ബിഎഡ്‌, ബിഎസ്‌സി – ബിഎഡ്‌ എന്നിങ്ങനെ ഡ്യുവൽ മേജർ ബിരുദ കോഴ്സുകളാണ് ഐടിഇപി വഴി മഹാത്മാഗാന്ധി സർവകലാശാലയിൽ ആദ്യഘട്ടത്തിൽ ലഭ്യമാക്കുക. പുതിയ സ്കൂൾ ഘടനയായ ഫൗണ്ടേഷണൽ, പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി(5+3+3+4) ഘട്ടങ്ങളിലേക്ക് അധ്യാപകരെ സജ്ജമാക്കുക എന്നതാണ് പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം.


നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻടിഎ) നടത്തുന്ന നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും ഐടിഇപി പ്രവേശനം. ഇപ്പോൾ പ്ലസ് ടു പഠിക്കുന്നവർക്കും മുൻ വർഷങ്ങളിൽ പ്ലസ്ടു പാസായവർക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് https://exams.nta.nic.in/ncet/ സന്ദർശിക്കുക. മാർച്ച് 10 വരെ അപേക്ഷിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home