ad
Deshabhimani

മെസി- സുവാരസ്‌ സഖ്യം തുടരും; ഇന്റർ മയാമിയുമായി കരാർ പുതുക്കി

Inter Miami CF
വെബ് ഡെസ്ക്

Published on Dec 18, 2025, 10:59 AM | 1 min read

ഫ്‌ളോറിഡ: അമേരിക്കൻ മേജർ ലീഗ്‌ സോക്കറിൽ (എംഎൽഎസ്) മെസി- സുവാരസ്‌ സഖ്യം തുടരും. ഉറുഗ്വേ ഫുട്‌ബോൾ ഇതിഹാസം ലൂയിസ്‌ സുവാരസ്‌ ഇന്റർ മയാമിയുമായി ഒരു വർഷത്തെ കരാർ കൂടി പുതുക്കി. കഴിഞ്ഞ സീസണിൽ 50 മത്സരങ്ങളിൽ നിന്നാണ് 17 ​ഗോളുകളാണ് താരം നേടിയത്. 17 തവണ അവസരങ്ങളുമൊരുക്കി.


ഇന്റർ മയാമിയെ എംഎൽഎസ്‌ കപ്പ്‌ ഫുട്‌ബോൾ ചാമ്പ്യൻമാരാക്കുന്നതിൽ ഉൾപ്പടെ താരം നിർണായക സ്വാധീനമായി. കിരീട നേട്ടത്തോടെ മയാമിയുടെ സ്‌പാനിഷ്‌ മുൻ താരങ്ങളായ സെർജിയോ ബുസ്‌ക്വെറ്റ്‌സും ജോർഡി ആൽബയും കളി അവസാനിപ്പിച്ചിരുന്നു.


അതേസമയം ദേശീയ ടീമിൽ നിന്ന് വിരമിച്ചെങ്കിലും 39കാരൻ മികച്ച പ്രകടനം തുടരുകയാണ്. ഉറുഗ്വേയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ്‌ സുവാരസ്‌. 142 കളിയിൽ 69 ഗോളടിച്ചു. 2007ലായിരുന്നു അരങ്ങേറ്റം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home