print edition മെഡിസെപ് 2.0; 570 ആശുപത്രികൾ എം പാനൽ ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ രണ്ടാം ഘട്ടത്തിൽ എം പാനൽ ചെയ്തിരിക്കുന്നത് 570 ആശുപത്രികൾ. ഇതിൽ 422 സ്വകാര്യ ആശുപത്രിയും 145 സർക്കാർ ആശുപത്രിയുമാണുള്ളത്.
കേരളത്തിന് പുറത്തുള്ള മൂന്ന് ആശുപത്രിയും ഉൾപ്പെടുത്തി. കന്യാകുമാരി ശ്രീമൂകാംബിക മെഡിക്കൽ സയൻസസ്, ദക്ഷിണ കന്നഡ യെനെപോയ മെഡിക്കൽ കോളേജ്, ദക്ഷിണ കന്നഡ പ്രസാജ് നേത്രാലയ സൂപ്പർ സ്പെഷ്യാലിറ്റി എന്നിവയാണ് കേരളത്തിന് പുറത്തുള്ളവ. മെഡിസെപ് രണ്ടാഘട്ടത്തിൽ അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ മൂന്ന് ലക്ഷത്തിൽനിന്ന് അഞ്ച് ലക്ഷമാക്കി.
41 സ്‌പെഷ്യാലിറ്റി ചികിത്സകൾക്കായി 2100 ലധികം ചികിത്സാ പ്രക്രിയകൾ അടിസ്ഥാന ചികിത്സാ പാക്കേജിൽ ഉൾപ്പെടുത്തും. സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണമേഖല എന്നിവയിലെ ഇഎസ്ഐ ആനുകൂല്യം ലഭ്യമല്ലാത്ത ജീവനക്കാരും പെൻഷൻകാരും പദ്ധതിയിലുണ്ട്.










0 comments