കളമശേരി ഗവ. മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കളമശേരി: എറണാകുളം ഗവ.മെഡി കോളേജ് ഹോസ്റ്റലിൽ വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ. മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥി പി പി അമ്പിളി (25) ആണ് മരിച്ചത്. കാസർകോട് തടിയൻ കൊവ്വാലിൽ പുതിയപുരയിൽ ചന്ദ്രന്റെയും ഗീതയുടെയും മകളാണ് അമ്പിളി. മുറിയിലുണ്ടായിരുന്ന മറ്റ് വിദ്യാർഥികൾ ശനി രാത്രി 11 ഓടെ ഷോപ്പിങ്ങ് കഴിഞ്ഞ് വന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. കളമശേരി പൊലീസ് മേൽനടപടി സ്വീകരിച്ചു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. സഹായത്തിനായി 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056









0 comments