ad
Deshabhimani

ശസ്‌ത്രക്രിയക്ക്‌ ഡോക്ടറില്ല; താലൂക്ക്‌ ആശുപത്രിയിൽനിന്ന്‌ മടക്കി അയച്ച യുവാവ്‌ മരിച്ചു

deadbody
വെബ് ഡെസ്ക്

Published on Jun 30, 2026, 09:44 PM | 1 min read

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ താലൂക്ക്‌ ആശുപത്രിയിൽ നിന്ന്‌ മടക്കി അയച്ച നിർമാണ തൊഴിലാളിയായ യുവാവ്‌ പനി കൂടി മരിച്ചു. പുല്ലൂറ്റ് പന്തീരാംപാല പഞ്ചയിൽ ബാബു (43) ആണ് മരിച്ചത്‌. ജോലിക്കിടയിൽ കാലിൽ ടൈൽ വീണ് മുറിവുണ്ടായി. പഴുപ്പ്‌ വർധിച്ച്‌ പനിയും കലശലായി. ഞായറാഴ്‌ച കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചെന്നു. മുറിവിൽ പഴുപ്പുള്ളതിനാൽ ശസ്‌ത്രക്രിയ വേണമെന്ന് ഡോക്ടർ പറഞ്ഞു. സർജൻ ഇല്ലാത്തതിനാൽ പിന്നീട് വരാനും നിർദേശിച്ചു. ബാബു വീട്ടിലേക്ക് മടങ്ങി. ക്ഷീണിച്ച്‌ അവശനായി ചൊവ്വാഴ്‌ച അന്ത്യം സംഭവിച്ചു . കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന്‌ ശേഷം സംസ്കരിച്ചു. ഭാര്യ : കാവ്യ. മക്കൾ: അനുഗ്രഹ, അയോമിക.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home