മാധ്യമങ്ങൾ അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാറുന്നു: എ വിജയരാഘവൻ

a vijayaraghavan
വെബ് ഡെസ്ക്

Published on Aug 31, 2025, 06:21 PM | 1 min read

തൃശൂർ: മാധ്യമങ്ങൾ പൊതുവെ അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാറിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. പുതിയ സാങ്കേതിക വിദ്യ പരസ്യക്കാർക്കാണ് ഗുണം ചെയ്യുന്നത്. ആദായ വിൽപന പരസ്യങ്ങൾ വഴി കമ്പോള സംസ്കാരത്തിൽ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങൾ അടിച്ചേൽപിക്കുന്നു. പൊതുബോധത്തെ പിന്നോട്ട് വലിക്കുന്നു - ദേശാഭിമാനി തൃശൂർ എഡിഷൻ്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച തൃശൂർ പെരുമയുടെ സമാപന സമ്മേളനത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.


വ്യക്തതയുള്ള യുക്തിബോധത്തിലേക്ക് സമൂഹത്തെ നയിക്കുകയെന്നത് പ്രധാനമാണ്. ഈ കടമ നിർവഹിക്കുന്ന പത്രമാണ് ദേശാഭിമാനി. മലയാളിയുടെ ആത്മവിശ്വാസത്തിൻ്റെ അടിത്തറ പണിയുന്നതിലും ദേശാഭിമാനി വലിയ പങ്ക് വഹിക്കുന്നു. രാജ്യത്ത് സാധാരണക്കാരുടെ അവകാശങ്ങൾക്കു മേൽ വലിയ കടന്നാക്രമണം നടക്കുന്നു. ജീവിതദുരിതങ്ങൾ വർധിച്ചു വരികയാണ്. ഏകാധിപത്യ പ്രവണത ശക്തമാകുന്നു. വർഗീയതയ്ക്കും കോർപറേറ്റുകൾക്കും എതിരായ പോരാട്ടം ഒരേ പോലെ മുന്നോട്ടു കൊണ്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home