ad
Deshabhimani

print edition പ്രതിപക്ഷത്തിനായുള്ള ‘രക്ഷാപ്രവർത്തനം’ ; ശബരിമലയെ 
കരുവാക്കി മാധ്യമങ്ങൾ

sabarimala
വെബ് ഡെസ്ക്

Published on Nov 20, 2025, 12:28 AM | 1 min read


തിരുവനന്തപുരം

തദ്ദേശ തെരഞ്ഞെടുപ്പിന്‌ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ കലഹങ്ങളാൽ വീർപ്പുമുട്ടുന്ന പ്രതിപക്ഷത്തെ സഹായിക്കാൻ ശബരിമലയെ ആയുധമാക്കി മാധ്യമങ്ങൾ. യുഡിഎഫും ബിജെപിയും സംസ്ഥാന സർക്കാരിനെതിരെ കൊണ്ടുവന്നതെല്ലാം പൊളിഞ്ഞതോടെയാണ്‌ ഇത്‌.


തിരക്ക്‌ നിയന്ത്രണാതീതമാണെന്നും ഒരുക്കങ്ങൾ നടത്തിയില്ലെന്നുമുള്ള പ്രതീതി സൃഷ്ടിക്കാൻ കരുതിക്കൂട്ടിയുള്ള ശ്രങ്ങളുണ്ടായി. എന്നാൽ, ചില മാധ്യമങ്ങളും പ്രതിപക്ഷവും ബിജെപിയും പ്രചരിപ്പിച്ചതുപോലെ ഒരുക്കത്തിന്റെ അലംഭാവമോ സർക്കാരിന്റെയോ ദേവസ്വം ബോർഡിന്റെയോ വീഴ്‌ചയോ ഇല്ലെന്ന്‌ സ്പോട്ട്‌ ബുക്കിംഗ്‌ 5000 ആക്കിയ ഹൈക്കോടതിയുടെ തീരുമാനത്തിൽ വ്യക്തം. ശബരിമലയ്ക്ക്‌ ഉൾക്കൊള്ളാനാകാത്തവിധം അപ്രതീക്ഷിതമായി തീർഥാടകർ വന്നതാണ്‌ തിരക്കിനിടയാക്കിയത്‌.


സ്പോട്ട്‌ ബുക്കിങ്ങിൽ 20,000തന്നെ പരമാവധിയാണെന്നിരിക്കെ 40,000 പേർക്ക്‌ ദിവസം പ്രവേശനം നൽകേണ്ടിവന്നു. വനപാതയിലൂടെ എത്തിയ നൂറുകണക്കിനുപേർ ബെയ്‌ലിപാലത്തിലും എത്തി. എന്നിട്ടും, ഏതാനും മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിച്ച്‌ ദർശനം വേഗത്തിലാക്കി. തിരക്കിലും ഏതെങ്കിലും തീർഥാടകന്‌ ഭക്ഷണത്തിനോ വെള്ളത്തിനോ മറ്റ്‌ സ‍ൗകര്യത്തിനോ ബുദ്ധിമുട്ടുണ്ടായില്ല. ചാനലുകൾ അഭിപ്രായം ചോദിച്ചപ്പോൾ ഇതര സംസ്ഥാനക്കാർ സുഖദർശനം എന്നാണ്‌ പറഞ്ഞത്‌.


ഹൈക്കോടതിയിൽ ശബരിമല കേസ്‌ എടുക്കുന്ന ദിവസം മുഖ്യധാരാ പത്രങ്ങൾ വലിയ ദുരന്തമുണ്ടായെന്നപോലെ എഡിറ്റോറിയൽ എഴുതിയതും ദുരൂഹമാണ്‌. മന്ത്രിമാരായ വി എൻ വാസവൻ, സജി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ ഏപ്രിൽ മുതൽ യോഗം വിളിച്ച്‌ ഒരുക്കം തുടങ്ങിയിരുന്നു. 90,000ത്തിലേറെ തീർഥാടകരെ താങ്ങാൻ ശബരിമലയ്ക്ക്‌ കഴിയില്ല. ഒരുലക്ഷത്തിലധികം പേരെത്തിയ ദിവസമുണ്ടായി. എന്നിട്ടും, ഒരു തീർഥാടകനേയും തിരികെ വിടില്ലെന്ന തീരുമാനമാണ്‌ ബോർഡ്‌ എടുത്തത്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home