ad
Deshabhimani

എംഡിഎംഎ

പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമോ? മുഖ്യമന്ത്രിയെ വെട്ടിലാക്കിയത് ചെന്നിത്തലയുടെ വെളിപ്പെടുത്തൽ

MDMA Case V D Satheesan
വെബ് ഡെസ്ക്

Published on Sep 01, 2026, 12:45 PM | 2 min read

തിരുവനന്തപുരം: കാസർകോട് എംഡിഎംഎ കേസിൽ‌ മുഖ്യമന്ത്രി വി ഡി സതീശനെ വെട്ടിലാക്കിയുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലുണ്ടായതോടെ പ്രതികളെ പൊലീസിന് വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടി വരും. സംസ്ഥാന ആഭ്യന്തര മന്ത്രി തന്നെ പ്രതി ഹുസെെൻ രാജ്യാന്തര റാക്കറ്റിലെ പ്രധാനിയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞതോടെ അന്വേഷണം കൂടുതൽ‌ ​ഗൗരവതരമായി കൊണ്ടുപോകേണ്ടി വരുമെന്ന് ഉറപ്പായിരിക്കുന്നു. അതേസമയം, കേസിൽ ഫോൺ കോൾ പരിശോധനയെന്ന പ്രാഥമിക നടപടിയിലേക്ക് പോലും കടക്കാതെ മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥർ ഇടപെട്ട് അന്വേഷണം അവസാനിപ്പിച്ച അവസ്ഥയാണ് നിലവിലുള്ളത്

ഹുസെെന്റെ രാജ്യാന്തര ബന്ധം ചെന്നിത്തലയിലൂടെ തന്നെ പുറത്തെത്തിയതിനാൽ പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്നുറപ്പാണ്. . മുഖ്യമന്ത്രി വി ഡി സതീശന്റെ സമൂഹമാധ്യമ കോഓർഡിനേറ്ററുമായ മുഹമ്മദ്‌ ഹുസെെൻ രാജ്യാന്തര മയക്കുമരുന്ന്‌ കടത്തുസംഘത്തിലെ പ്രധാനിയെന്ന്‌ സ്ഥിരീകരിച്ച ആഭ്യന്തരമന്ത്രിയുടെ പരാമർശമാണ് വിനയായത്. ഹുസൈന്റെ രാജ്യാന്തര ബന്ധം ചെന്നിത്തല വെളിപ്പെടുത്തിയതിൽ മുഖ്യമന്ത്രി കടുത്ത അതൃപ്‌തിയിലാണ്‌.


തലസ്ഥാനത്തെ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥൻ വഴി കേസന്വേഷണം സതീശൻ അവസാനിപ്പിച്ചിരുന്നു. തുടർന്നാണ് തിങ്കളാഴ്‌ച കാസർകോട്‌ വാർത്താസമ്മേളനത്തിൽ നൈജീരിയ, ഘാന, ഗുജറാത്ത്‌ തുടങ്ങിയ സ്ഥലങ്ങളിലെ ലഹരിമാഫിയയുമായി ഹുസൈനുള്ള ബന്ധം മന്ത്രി വെളിപ്പെടുത്തിയത്‌. കേസുമായി ബന്ധപ്പെട്ട് പ്രതികളെ ചോദ്യംചെയ്യാനും തെളിവെടുപ്പിനും വീണ്ടും കസ്‌റ്റഡിയിൽ വാങ്ങാനുള്ള തീരുമാനം പൊലീസ്‌ ഉപേക്ഷിച്ചിരുന്നു. മുഖ്യമന്ത്രിയുമായുള്ള ബന്ധം ഹുസൈൻ വ്യക്തമാക്കിയാൽ ആ മൊഴി കോടതിക്ക്‌ സമർപ്പിക്കേണ്ടിവരുമെന്ന്‌ ഭയന്നാണിത്‌. എന്നാൽ ആഭ്യന്തര മന്ത്രിയുടെ വെളിപ്പെടുത്തലോടെ കേസ് ഏത് ദിശയിലേക്ക് പോകുമെന്നാണ് ഇനി അറിയേണ്ടത്.


ഇനിയും ചോദ്യം ചെയ്യുക വഴി ഇവരുടെ മൊഴികൾ മുഖ്യമന്ത്രിക്കെതിരായി വരുമെന്ന കാര്യത്തിൽ വലിയ ഭീതിയാണ് കോൺ​ഗ്രസിനുള്ളത്. പ്രതികള്‍ കുടുങ്ങിയാല്‍ നേതാക്കളുടെ പേര് പറയുമെന്ന തരത്തിൽ സൂചയും അവര്‍ ല്‍കിയിരു,. അതിനാൽ തന്നെയാണ് പ്രാഥമിക പരിശോധനയായ ഫോൺ പരിശോധന പോലും മുഖ്യമന്ത്രി ഇടപെട്ട് ഇല്ലാതാക്കുകയും ചെയ്തത് .


ഹുസൈൻ, സലാം എന്നിവരുടെ കോൾ ഡീറ്റെയിൽസ്‌, ടവർ ലൊക്കേഷൻ, വാട്സാപ്‌, ഇൻസ്റ്റഗ്രാം, ടെലഗ്രാം ചാറ്റ്‌, വോയ്‌സുകൾ, ടെക്‌സ്റ്റ്‌ മെസേജുകൾ തുടങ്ങിയവ പരിശോധിക്കാൻ ഡാൻസാഫ്‌ സംഘം തീരുമാനിച്ചു. ഇന്റലിജൻസ്‌ വഴി ഇ‍ൗ വിവരം പൊലീസ്‌ ഉന്നതർക്ക്‌ ലഭിച്ചതോടെ അത്തരത്തിൽ അന്വേഷണം വേണ്ടെന്ന നിർദേശം നൽകുകയായിരുന്നു.താൻ മുഖ്യമന്ത്രിയുടെ അടുത്തയാളാണെന്ന്‌ പിടികൂടിയപ്പോൾ ഹുസൈൻ പൊലീസിനോട്‌ പറഞ്ഞിരുന്നു.ശാസ്‌ത്രീയ തെളിവുശേഖരണമുൾപ്പെടെ തുടർനടപടികൾ നിർത്തിവയ്‌ക്കാൻ നേരത്തെ ഉന്നതലത്തിൽനിന്ന്‌ കാസർകോട്‌ പൊലീസിന്‌ നിർദേശമുണ്ട്‌. അഭ്യന്തര മന്ത്രിയുടെ വെളിപ്പെടത്തലോടെ കേസിൽ എന്തെല്ലാം നീക്കങ്ങളാണിനി ഉണ്ടാവുക എത് കണ്ടറിയേണ്ടിയിരിക്കുന്നു






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home