കോളേജ് ഓണാഘോഷത്തിന് എംഡിഎംഎയും; കൊണ്ടോട്ടിയില്‍ വിദ്യാര്‍ഥികളുടെ വാഹനത്തില്‍ നിന്ന് ലഹരി പിടികൂടി

വിദ്യാർഥികൾ കാറിൽനിന്ന് ഇറങ്ങോയോടുന്നതിന്റെ സിസിടിവി ദൃശ്യത്തിൽനിന്ന്
കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽനിന്ന് ലഹരി പിടികൂടി. വിദ്യാർഥികൾ എത്തിയ കാറിൽനിന്ന് ഒരു ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എക്സൈസിന്റെ വാഹനം കണ്ടപ്പോൾ വിദ്യാർഥികൾ ഇറങ്ങിയോടി.
കോളേജിന്റെ പുറത്താണ് കാർ നിർത്തിയിട്ടിരുന്നത്. എക്സൈസിന്റെ വാഹനം കണ്ടയുടനെ കാറിൽനിന്നും വിദ്യാർഥികൾ ഇറങ്ങിയോടി. കണ്ടാലറിയാവുന്ന മൂന്ന് വിദ്യാർഥികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. നിലവിൽ ഇവരെ പിടികൂടിയിട്ടില്ല.









0 comments