എംഡിഎംഎയുമായി രണ്ട് യുവാക്കൾപിടിയിൽ

തിരൂരങ്ങാടി : എംഡിഎംഎയുമായി രണ്ട് യുവാക്കൾ തിരൂരങ്ങാടി പൊലീസ് പിടിയിൽ. പന്താരങ്ങാടി പാറപ്പുറം ചെട്ടിയാംതൊടി മുഹമ്മദ് അഫ്സൽ (32), ചപ്പങ്ങത്തിൽ സൈഫുദ്ദീൻ (31) എന്നിവരെയാണ് തൃക്കുളം അമ്പലപ്പടിയിൽ പോലീസിന്റെ പിടിയിലായത്.
വിൽപനക്കായി എത്തിച്ചതാണ്. പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കൾ രാത്രി 9.30 ഓടെ വാഹനം പരിശോധിച്ചപ്പോഴാണ് 1.80 ഗ്രാം എംഡിഎംഎ യുവാക്കൾ പിടിയിലായത്. പ്രതികളിൽ ഒരാളുടെ വീട്ടിൽ നിന്ന് അളവ് ത്രാസ് ഉൾപ്പടെ പോലിസ് പിടികൂടിയിട്ടുണ്ട്.









0 comments