Deshabhimani

'പുഷ്പവതി എന്ന പേര് കേൾക്കുന്നത് തന്നെ ഇന്നലെ ആദ്യമായി'; അധിക്ഷേപിച്ച് മേയർ വി വി രാജേഷ്

pushpavathy v v rajesh
വെബ് ഡെസ്ക്

Published on Nov 14, 2026, 12:56 PM | 1 min read

തിരുവനന്തപുരം : ഗായിക പുഷ്പവതിയെ അധിക്ഷേപിച്ച് തിരുവനന്തപുരം കോർപറേഷൻ മേയർ വി വി രാജേഷ്. മാനവീയം വീഥിയിൽ ഗായിക പുഷ്പവതി പാടേണ്ടിയിരുന്ന പരിപാടി നഗരസഭ വിലക്കിയിരുന്നു. പിന്നാലെയാണ് ​ഗായികയെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയത്. പുഷ്പവതി എന്ന പേര് കേൾക്കുന്നത് തന്നെ ഇന്നലെ ആദ്യമായാണെന്നായിരുന്നു മേയറുടെ പ്രതികരണം


മാനവീയം രജതജൂബിലി കമ്മിറ്റിയുടെ ആഘോഷത്തിന്റെ ഭാ​ഗമായുള്ള പരിപാടികൾക്കാണ് കഴിഞ്ഞ ദിവസം ന​ഗരസഭ അനുമതി നിഷേധിച്ചത്. ഇന്ന് വൈകിട്ടാണ് പുഷ്പവതി പാടുന്നു എന്ന പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്. വിലക്കിനെ തുടർന്ന് സാംസ്കാരിക പ്രവർത്തകർ വെള്ളിയാഴ്ച വൈകിട്ട് മാനവീയം വീഥിയിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു.


തിരുവനന്തപുരത്തിന്റെ സാംസ്കാരിക ഇടമായ മാനവീയത്ത് പരിപാടികൾക്ക് അനുമതി നിഷേധിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത തകർത്ത മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ​ഗ്യാനേഷ് കുമാറിനെതിരെ മാനവീയം വീഥിയിൽ വൻ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. നടൻ പ്രകാശ് രാജ് പങ്കെടുത്ത പരിപാടിക്കുനേരെ പൊലീസ് അതിക്രമം നടത്തിയിരുന്നു. ഇതിനു ശേഷമാണ് മാനവീയം വീഥിയിൽ ബിജെപി ഭരിക്കുന്ന കോർപറേഷൻ പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തി തുടങ്ങിയത്.


എസ്ഐആറിനെതിരായ പ്രതിഷേധത്തിന് ശേഷം ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറുകയാണ് ബിജെപി ഭരണസമിതിയെന്നും പരിപാടികൾ നടത്തുന്നവർക്കെതിരെ കേസെടുക്കുന്നുണ്ടെന്നും മാനവീയം സാസ്കാരിക കൂട്ടായ്മ പ്രവർത്തകർ പറയുന്നു. ബിജെപിയുടെ പരിപാടികൾക്ക് മാത്രമാണ് അനുമതി നൽകുന്നതെന്നും മറ്റ് സംഘടനകളുടെ പരിപാടികൾക്ക് അനുമതി നൽകുന്നില്ലെന്നും സാംസ്കാരിക പ്രവർത്തകർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

iffk

02

print edition ചലച്ചിത്ര അക്കാദമി ജീവനക്കാരെ ഒഴിവാക്കുന്നു; 
മേള പ്രതിസന്ധിയിലേക്ക്‌
PF Pension

03

print edition ബാങ്ക്‌ അക്ക‍ൗണ്ട്‌ വഴിയാക്കുന്നതിൽ ആശങ്ക; ഉ‍ൗരുവാസികൾക്ക്‌ പെൻഷൻ കിട്ടാക്കനിയാകും
exam writing

04

print edition കേരളത്തിന്റെ പ്രവേശന പരീക്ഷകൾ നീറ്റിനും മാതൃകയെന്ന്‌ വിദഗ്‌ധസമിതി
Kaladi University

05

print edition കരുത്താർജിച്ച്‌ മുന്നോട്ട്‌: സംസ്‌കൃത സർവകലാശാല സമരം 111–ാം ദിനത്തിലേക്ക്‌
deshabhimani section

Recommended

Deshabhimani
Home