ad
Deshabhimani

print edition എസ്‌എസ്‌എൽസി: പുനർമൂല്യനിർണയം അപൂർണം

പശ്ചിമേഷ്യൻ യുദ്ധം; ഗൾഫിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും

പ്രതീകാത്മക ചിത്രം

avatar
ബിജോ ടോമി

Published on Jun 15, 2026, 12:01 AM | 1 min read

തിരുവനന്തപുരം: എസ്എസ്എൽസി പുനർമൂല്യനിർണയത്തിന്‌ അപേക്ഷിച്ചവരിൽ അയ്യായിരത്തോളം വിദ്യാർഥികളുടെ ഉത്തരപ്പേപ്പർ പുനർമൂല്യനിർണയ പ്രക്രിയക്ക്‌ പുറത്തായി. ഇതോടെ, ഞായറാഴ്ച പ്രസിദ്ധീകരിച്ച ഒന്നാം അലോട്ട്‌മെന്റിന്റെ പ്രയോജനം ഇ‍ൗ വിദ്യാർഥികൾക്ക്‌ ലഭിച്ചില്ല. സോഫ്‌റ്റ്‌വെയർ തകരാരോ ക്ലറിക്കൽ അപാകതയോ ആകാം പിഴവിന്‌ കാരണമെന്നാണ്‌ അധികൃതരുടെ ന്യായീകരണം.

പുനഃപരിശോധന നടക്കാത്തവയിൽ തിങ്കൾ ഉച്ചയ്ക്കുമുമ്പ്‌ മൂല്യനിർണയം പൂർത്തിയാക്കി മാർക്ക്‌ അപഡേറ്റ്‌ ചെയ്യാൻ ക്യാമ്പ്‌ ഡയറക്‌ടർമാർക്ക്‌ പരീക്ഷഭവൻ അടിയന്തര നിർദേശം നൽകി.


ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഇത്തവണ ചോദ്യപേപ്പറിന്റെയും മൂല്യനിർണയത്തിന്റെയും രീതി മാറ്റിയിരുന്നു. ഇതോടെ മുഴുവൻ എ പ്ലസ്‌ നേടിയവർ 30,514 ആയി കുറഞ്ഞു– കഴിഞ്ഞ വർഷത്തേതിന്റെ പകുതിയാണിത്‌. മറ്റ്‌ ഗ്രേഡുകളിലും കുറവുണ്ടായി. ഇതോടെ, വിജയിച്ചവരിൽ പകുതിയിലധികം പേരും പുനർമൂല്യനിർണയത്തിന്‌ അപേക്ഷിച്ചു. ഇങ്ങനെ ഉയർന്ന മാർക്ക്‌ ലഭിച്ചതടക്കമുള്ള വിദ്യാർഥികൾക്കാണ്‌ പുനർമൂല്യനിർണയത്തിലെ പിഴവിനാൽ അലോട്ട്‌മെന്റിന്റെ മുഖ്യഘട്ടത്തിൽ പ്രയോജനം ലഭിക്കാതെ പോയത്‌.


പുനഃപരിശോധനാ ഫലം ഉള്‍പ്പെടുത്തിയാണ് ഞായറാഴ്‌ച ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. ഇനി മാർക്കിൽ വ്യത്യാസം വന്നാലും ഇ‍ൗ വിദ്യാർഥികൾക്ക്‌ അലോട്ട്‌മെന്റ്‌ അപേക്ഷയിൽ വ്യത്യാസം വരുത്താൻ സപ്ലിമെന്ററി ഘട്ടംവരെ കാത്തിരിക്കണം. പരീക്ഷഭവനിൽ നിന്ന്‌ പുനർമൂല്യനിർണയത്തിന്‌ ക്യാമ്പുകൾക്ക്‌ നൽകിയ ലിസ്റ്റ്‌ അപൂർണമായതോ പുനഃപരിശോധനയ്ക്ക്‌ ശേഷം ക്യാമ്പ്‌ ഡയറക്‌ടർമാർ പരീക്ഷഭവനിലേക്ക്‌ നൽകിയ മാർക്ക്‌ അപ്‌ലോഡ്‌ ചെയ്യുന്നതിൽ ഉണ്ടായ വീഴ്‌ചയോ ആകാം പിഴവിന്‌ കാരണം. ഓരോ ക്യാമ്പിലും പത്തിലധികം പേപ്പറുകളാണ്‌ പുനർമൂല്യനിർണയം നടത്താൻ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്‌.

2026ൽ 4.10 ലക്ഷം വിദ്യാർഥികളാണ്‌ പത്താം ക്ലാസ്‌ ജയിച്ചത്‌. രണ്ടര ലക്ഷത്തിലധികം പേപ്പറുകളാണ്‌ പുനഃപരിശോധനയ്ക്ക്‌ ഉണ്ടായത്‌. എല്ലാ വർഷവും ശരാശരി ഒന്നേകാൽ ലക്ഷം അപേക്ഷകളാണ്‌ ഉണ്ടാകാറ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home