പാലക്കാട് സൂപ്പർ മാർക്കറ്റിന് തീപിടിച്ചു; വൻ നാശനഷ്ടം

സൂപ്പർ മാർക്കറ്റിലുണ്ടായ തീപിടിത്തം
പാലക്കാട്: പാലക്കാട് പൂവത്താണിയിൽ സൂപ്പർ മാർക്കറ്റിന് തീപിടിച്ചു. വ്യാഴം പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. മുഹമ്മദ് ഷെരീഫിന്റെ ഉടമസ്ഥതയിലുള്ള കേരള സ്റ്റോറിനാണ് തീപിടിച്ചത്.
കട പൂർണമായും നശിച്ചനിലയിലാണ്. കഴിഞ്ഞ ദിവസമാണ് സ്റ്റോക്ക് എത്തിച്ചത്. വലിയ നാശനഷ്ടമുണ്ടായതാണ് സൂചന. അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രണവിധേയമാക്കി.
തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്.








0 comments