ad
Deshabhimani

യുഡിഎഫ് സർക്കാരിനുകീഴിൽ സ്ഥലം മാറ്റം തകൃതിയായി നടക്കുന്നു; പ്രവർത്തനങ്ങൾ നിശ്ചലം

transfer.

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 25, 2026, 09:21 PM | 1 min read

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന് കീഴിൽ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നതിനിടയിൽ സർക്കാർ പ്രവർത്തനങ്ങൾ നിശ്ചലം. എല്ലാ വകുപ്പുകളിലും കാരണം വ്യക്തമാക്കാതെ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നതായാണ് പരാതി.


സ്ഥലംമാറ്റത്തിനിടയിൽ പ്രവർത്തനങ്ങൾ പലപ്പോഴും മന്ദഗതിയിലാവുകയോ നിശ്ചലമാകുകയോ ചെയ്യുകയാണ്. വിദ്യാഭ്യാസ ഓഫീസർമാരെയും ഹൈസ്കൂൾ അധ്യാപകരെയും നിരന്തരം സ്ഥലംമാറ്റുന്നത് സ്കൂളുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.


ഇടയ്ക്ക് സെൻസസ് ഡ്യൂട്ടിയുടെയും മറ്റും ഭാഗമായി പ്രവർത്തനങ്ങൾ സന്തുലിതാവസ്ഥയിൽ പോകുകയായിരുന്നു. എന്നാൽ സെൻസെസ് ഡ്യൂട്ടി അവസാനിച്ചതോടെ സർക്കാർ സ്ഥലം മാറ്റം പുനരാരംഭിച്ചിരിക്കുകയാണ്.


കഴിഞ്ഞ ദിവസം റവന്യു വകുപ്പിലെ 181 ഓളം തഹസിൽമാരുടെ കൂട്ടസ്ഥലംമാറ്റം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണൽ സ്റ്റേ ചെയ്തിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥലം മാറ്റമാണ് നടക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റേ.


ഭരണകാര്യങ്ങൾ സുഗമമായി നടത്താൻ ജീവനക്കാരെ സ്ഥലം മാറ്റാൻ ആവശ്യപ്പെട്ട് തദ്ദേശമന്ത്രി നൽകിയ കുറിപ്പും പുറത്തുവന്നിരുന്നു. ഫണ്ട് വെട്ടിക്കുറച്ചത് തന്നെ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും സ്വാഭാവിക പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. അതിനോടൊപ്പം ജീവനക്കാരെ നിരന്തരം സ്ഥലം മാറ്റുന്നത് പ്രവർത്തനങ്ങളെയാകെ സ്തംഭിപ്പിച്ചിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home