ad
Deshabhimani

ഓട്ടോകളില്‍ സൗജന്യ യാത്ര സ്റ്റിക്കര്‍: ട്രാന്‍സ്‌പോർട്ട്‌ കമീഷണര്‍ 
ഓഫീസിലേക്ക് നാളെ മാര്‍ച്ച്

auto
വെബ് ഡെസ്ക്

Published on Mar 02, 2025, 12:46 AM | 1 min read

തിരുവനന്തപുരം: ഓട്ടോറിക്ഷകൾ ഫിറ്റ്‌നസ് പരിശോധനയ്‌ക്ക്‌ പോകുമ്പോൾ ‘സൗജന്യയാത്ര’ എന്ന സ്റ്റിക്കർ പതിച്ചിരിക്കണമെന്ന റോഡ് ട്രാൻസ്‌പോർട്ട്‌ അതോറിറ്റിയുടെ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ ഓട്ടോ ടാക്സി ആൻഡ്‌ ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) തിങ്കളാഴ്‌ച മാർച്ച്‌ നടത്തും.


തിരുവനന്തപുരത്ത്‌ ട്രാൻസ്‌പോർട്ട്‌ കമീഷണർ ഓഫീസിലേക്കും മറ്റു ജില്ലകളിൽ ആർടിഒ ഓഫീസുകളിലേക്കുമാണ്‌ മാർച്ച്‌. വാഹനങ്ങളിൽ സൗജന്യ യാത്ര എന്ന സ്റ്റിക്കർ പതിച്ചാൽ യാത്രക്കാരോട് കൂലി ആവശ്യപ്പെടുമ്പോൾ തർക്കത്തിന് കാരണമാകും. നിയമം പാലിച്ച്‌ ഓടുന്ന തൊഴിലാളികൾക്ക്‌ ഈ നിയമം വളരെ പ്രയാസകരമാണ്. തൊഴിലാളി വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ തീരുമാനം മാറ്റിയില്ലെങ്കിൽ 5 മുതൽ പണിമുടക്ക് ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങളിലേക്ക് പോകുമെന്ന് ഓട്ടോ ടാക്‌സി ആൻഡ്‌ ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ എസ് സുനിൽകുമാറും പ്രസിഡന്റ് രാജുഎബ്രഹാമും അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home