ad
Deshabhimani

മെറ്റയുടെ പിഴവിൽ പൊലീസിനെ പഴിചാരി മനോരമ

sss
വെബ് ഡെസ്ക്

Published on Mar 29, 2026, 09:45 AM | 1 min read

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഭിമുഖം മനോരമയുടെ സമൂഹമാധ്യമ പേജുകളിൽനിന്ന് നീക്കം ചെയ്ത സംഭവത്തിൽ മെറ്റയുടെ ഭാഗത്തുനിന്നുണ്ടായ പിഴവിനെ പൊലീസിന്റെ തലയിൽ കെട്ടിവയ്ക്കാൻ മലയാള മനോരമയുടെ ശ്രമം.


വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ട അശ്ലീലച്ചുവയുള്ളതും നിയമവിരുദ്ധവുമായ കമന്റുകൾ നീക്കം ചെയ്യാൻ മാത്രമാണ് സൈബർ സെൽ നിർദേശിച്ചത്. എന്നാൽ, ഈ നിർദേശം നടപ്പാക്കുന്നതിനിടെ മെറ്റാ അധികൃതർക്ക് സംഭവിച്ച പിഴവുമൂലം വീഡിയോ പൂർണമായും നീക്കം ചെയ്യപ്പെടുകയായിരുന്നുവെന്ന് സിഇഒ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇ‍ൗ കാര്യം മറച്ചുവച്ച്‌ പൊലീസിനെ സംശയനിഴലിൽ നിർത്താനും വിഷയം സംസ്ഥാന സർക്കാരിനെതിരെയാക്കാൻ കഴിയുമോ എന്നുമാണ്‌ മനോരമ ശ്രമിച്ചത്‌.


പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പൊലീസും സൈബർസെല്ലും ഉൾപ്പെടെ കമീഷന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണെന്ന കാര്യവും മറച്ചുവച്ചു. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ പൊലീസ് ഇടപെട്ട് മെറ്റാ അധികൃതരുമായി ബന്ധപ്പെടുകയും വീഡിയോ പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനിലെ ഉദ്യോഗസ്ഥരുമായി സിഇഒ നേരിട്ട് സംസാരിച്ച്‌ സാങ്കേതികമായുണ്ടായ പാളിച്ചകൾ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home