ad
Deshabhimani

print edition എൽഡിഎഫിന്‌ എതിരാണോ, എന്തും പോന്നോട്ടേ! യുഡിഎഫിനായി കട്ടപ്പണിയെടുത്ത്‌ മനോരമയും മാതൃഭൂ‍മിയും

mathrubhumi manorama
avatar
സ്വന്തം ലേഖകൻ

Published on Mar 18, 2026, 12:00 AM | 1 min read

തിരുവനന്തപുരം : പത്തുവർഷം മുമ്പുള്ള കേരളത്തിന്റെ ചിത്രം യഥാർഥ പത്രവാർത്തകളിലൂടെ അവതരിപ്പിച്ച പിആർഡി പരസ്യം നിഷേധിച്ച മനോരമയ്‌ക്കും മാതൃഭൂമിക്കും സമാന സ്വഭാവത്തിലുള്ള ബിജെപി പരസ്യം പഥ്യം. ചൊവ്വാഴ്‌ചയാണ്‌ ഒന്നാംപേജിൽ ബിജെപി പരസ്യം പ്രസിദ്ധീകരിച്ചത്‌. എൽഡിഎഫിന്‌ എതിരാണെങ്കിൽ എന്തും പ്രസിദ്ധീകരിക്കാം എന്ന നിലയിലേക്ക്‌ തരംതാഴുകയാണ്‌ ഇതിലൂടെ രണ്ട്‌ പത്രങ്ങളും. തെരഞ്ഞെടുപ്പ്‌ അടുത്തതോടെ ഇരു പത്രങ്ങളുടെയും വാർത്തകൾക്കും സമാന സ്വഭാവമാണ്‌.


പത്തു വർഷംമുമ്പുള്ള ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും തുടർന്നുള്ള എൽഡിഎഫ്‌ സർക്കാരുകളുടെ കാലത്തും മലയാള പത്രങ്ങൾ പ്രസിദ്ധീകരിച്ച വാർത്തകൾ അടങ്ങുന്നതായിരുന്നു പിആർഡി പരസ്യം. അതിലെ ഭൂരിഭാഗം വാർത്തകളും മനോരമയും മാതൃഭൂമിയും പ്രസിദ്ധീകരിച്ചതുമായിരുന്നു. തങ്ങൾതന്നെ പ്രസിദ്ധീകരിച്ച വാർത്തകളടങ്ങുന്ന പരസ്യമാണ്‌ ഇരുപത്രവും നിഷേധിച്ചത്‌. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ കേരളം മാറിയതെങ്ങനെ എന്നു വ്യക്തമാക്കുന്നതായിരുന്നു പരസ്യം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ വാർത്തകൾ വീണ്ടും ജനങ്ങളുടെ മുന്നിലെത്തുന്നത്‌ യുഡിഎഫിന്‌ ക്ഷീണമാകും എന്ന തിരിച്ചറിവിലാണ്‌ സർക്കാർപരസ്യം ഇരു പത്രങ്ങളും നിഷേധിച്ചത്‌.


പിആർഡി പരസ്യത്തിനെതിരെ യുഡിഎഫ്‌ അനുകൂലികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളി. പരസ്യത്തിന്‌ എന്താണ്‌ കുഴപ്പമെന്ന്‌ കോടതി ചോദിക്കുകയും ചെയ്‌തു. തെലങ്കാനയിലെ കോൺഗ്രസ്‌ സർക്കാരിന്റെ പരസ്യങ്ങൾ തുടർച്ചയായി പ്രസിദ്ധീകരിക്കാൻ മടിയേതുമില്ലാതിരുന്ന ഇരു പത്രങ്ങളുമാണ്‌ കേരള സർക്കാരിന്റെ പരസ്യം സ്വീകരിക്കാതിരുന്നത്‌. തെരഞ്ഞെടുപ്പ്‌ അടുത്തപ്പോഴേക്കും, എൽഡിഎഫ്‌ വിരുദ്ധ, സർക്കാർ വിരുദ്ധ വാർത്തകൾക്കും വലിയ പ്രാധാന്യമാണ്‌ ഇരുപത്രങ്ങളും നൽകുന്നത്‌. സ്ഥാനാർഥി നിർണയത്തെ ചൊല്ലി കോൺഗ്രസിലും ബിജെപിയിലും ഉയരുന്ന വലിയ തർക്കങ്ങളും പൊട്ടിത്തെറികളും മൂടിവയ്‌ക്കാനാണ്‌ ഇരുപത്രങ്ങളും ശ്രമിക്കുന്നത്‌.


അതേസമയം, എൽഡിഎഫ്‌ മുന്നണിയിലെ പ്രാദേശിക നേതാവ്‌ മറുകണ്ടം ചാടിയാലും വലിയ പ്രാധാന്യവും നൽകുന്നു. ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന്‌ അറിയിച്ചിരുന്ന കോൺഗ്രസിന്‌ ഇതുവരെ അതിനു കഴിഞ്ഞിട്ടില്ല. മുൻ കെപിസിസി പ്രസിഡന്റും യുഡിഎഫ്‌ കൺവീനറും അടക്കമുള്ള പ്രധാന നേതാക്കൾതന്നെ സ്ഥാനാർഥി നിർണയത്തിനെതിരെ രംഗത്തുവന്നിട്ടും അവഗണിക്കുകയാണ്‌ ഇ‍ൗ പത്രങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home