മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ഒപിയില്‍ ഡോക്ടര്‍മാരില്ല; ചികിത്സ കിട്ടാതെ നിർധനരോഗികൾ

ഒപിക്കുമുമ്പില്‍ ചികിത്സ തേടിയെത്തിയ രോഗികൾ
മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ ഒപിയില്‍ ഡോക്ടര്‍മാരില്ല. ഒപിയിലെ അഞ്ച്, ആറ്, ഏഴ് കൗണ്ടറുകളിലെ എട്ടോളം ഡോക്ടര്‍മാരാണ് ഒരേസമയം ഡ്യൂട്ടിയില്‍നിന്ന് വിട്ടുനിന്നത്. എംഎല്‍എയ്ക്കും കലക്ടര്‍ക്കുമൊപ്പം ആശുപത്രിയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുകയാണിവർ എന്നാണ് വിവരം.
രണ്ട് മണിക്കൂറായി ഒപിക്കുമുമ്പില്‍ രോഗികളുടെ നീണ്ട വരിയാണ്. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇതോടെ ചികിത്സ തേടിയെത്തിയ നിരവധി സാധാരണക്കാരാണ് മണിക്കൂറുകളോളം വലഞ്ഞത്.
വയോധികർ, ഗർഭിണികൾ, കുട്ടികൾ എന്നിവർക്ക് പുറമെ ശസ്ത്രക്രിയ കഴിഞ്ഞ് തുടർപരിശോധനയ്ക്കായി ദൂരസ്ഥലങ്ങളിൽ നിന്നെത്തിയ രോഗികളും മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നു.ഒപി സമയത്ത് രോഗികളെ ദുരിതത്തിലാക്കി യോഗം ചേർന്ന ആശുപത്രി അധികൃതരുടെയും ഡോക്ടർമാരുടെയും അനാസ്ഥയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
സാധാരണക്കാരായ രോഗികൾ എത്തുന്ന ഒപി സമയം കഴിഞ്ഞ് ഇത്തരം യോഗങ്ങൾ ക്രമീകരിക്കാൻ അധികൃതർ തയ്യാറാകാതിരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ദുരിതത്തിലായ രോഗികൾക്ക് താൽക്കാലിക ആശ്വാസമെത്തിക്കാനോ പകരം ഡോക്ടർമാരെ ക്രമീകരിക്കാനോ ആശുപത്രി അധികൃതർ ഉടനടി തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.









0 comments