'ആകാശം ലോ ഒക താര' ഉടൻ തിയറ്ററുകളിലേക്ക്; പുതിയ അപഡേറ്റുമായി ദുൽഖർ സൽമാൻ

ഹൈദരാബാദ്: ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി ഒരുക്കുന്ന പുതിയ തെലുങ്ക് ചിത്രം "ആകാശംലോ ഒക താര" നവംബർ 20ന് തിയറ്ററുകളിൽ. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവർ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. പുതുമുഖമായ സാത്വിക വീരവല്ലിയാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിൽ സംഗീതം ഒരുക്കുന്നത്. ജൂലൈ 28ന് ദുൽഖറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിലെ "കുട്ടി കുട്ടി പൂവേ" എന്ന ഗാനം പുറത്തുവന്നിരുന്നു.
ദുൽഖർ സൽമാനും സാത്വിക വീരവല്ലിയും അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയവും അവരുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നതെന്നാണ് സൂചന. കൃഷ്ണ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം തയാറായിരിക്കുന്നത്. ശ്രുതി ഹാസൻ ചിത്രത്തിൽ മറ്റൊരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
രചന, തിരക്കഥ: ഗുന്നം ഗംഗരാജു, കഥ: പവൻ സദിനേനി & വസന്ത് ജുറു, ഛായാഗ്രഹണം: സുജിത് സാരംഗ്, എഡിറ്റർ: പ്രവീൺ കെ എൽ, പ്രൊഡക്ഷൻ ഡിസൈനർ: ശ്വേത സാബു സിറിൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചന്തു നിമ്മഗദ്ദ, സഹസംവിധായകൻ: സുരേഷ് പരുച്ചൂരി, ലൈൻ പ്രൊഡ്യൂസർ: യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷൻ ടീം: ബത്തലൂരി ലോകേഷ് കുമാർ, ജതിൻ സി എച്ച്, മുവ്വ ഗോപി, തേജ രാംകി.









0 comments