മണി ശങ്കർ അയ്യർക്കെതിരെ സൈബർ പടയെ രംഗത്തിറക്കി കോൺഗ്രസ്
print edition യാഥാർഥ്യം പറഞ്ഞ് മണി ശങ്കർ അയ്യർ ; ഞെട്ടി കോൺഗ്രസ് നേതൃത്വം

തിരുവനന്തപുരം
മുതിർന്ന കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യരുടെ വിമർശത്തിൽ ഞെട്ടി കെപിസിസി നേതൃത്വവും യുഡിഎഫും. തമ്മിലടിക്കുന്ന നേതാക്കളുള്ള പാർടിക്ക് ജനങ്ങൾ വോട്ടുചെയ്യില്ലെന്നും പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്നുമുള്ള വാക്കുകളിൽ തകർന്നുപോയ യുഡിഎഫ് സൈബർപട സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തെ ആക്രമിക്കുമ്പോൾ, നേതാക്കൾ പരസ്യമായി മണി ശങ്കർ അയ്യരെ തള്ളിപ്പറഞ്ഞു.
2031 ആകുമ്പോൾ സംസ്ഥാനം എങ്ങനെയാകണം എന്ന കാഴ്‌ചപ്പാട് രൂപീകരിക്കാനാണ് സർക്കാർ ‘വിഷൻ 2031’ എന്ന അന്താരാഷ്‌ട്ര കോൺഫറൻസ് പ്രഖ്യാപിച്ചത്. നാടിന്റെ വികസന ലക്ഷ്യത്തിനൊപ്പംനിൽക്കേണ്ട പ്രതിപക്ഷം ഇത് ബഹിഷ്‌കരിച്ചു.
അതിഥികളായി ക്ഷണിക്കപ്പെട്ട അമർത്യ സെൻ, റോമില ഥാപ്പർ, മണി ശങ്കർ അയ്യർ എന്നിവരോട് പങ്കെടുക്കരുതെന്ന് കത്തയക്കുകയുംചെയ്‌തു. കോൺഗ്രസിന്റെ ആവശ്യം തള്ളി മൂവരും പങ്കെടുക്കുകയുംചെയ്‌തു. വികസന സെമിനാർ ബഹിഷ്‌കരിച്ച കോൺഗ്രസ് നേതാക്കളുടെ നിലപാടുകളെ പരസ്യമായി വിമർശിച്ച മണി ശങ്കർ അയ്യർ സംസ്ഥാനത്തെ ഭരണമികവിനെ പ്രശംസിക്കുകയുംചെയ്‌തു. ഉദ്‌ഘാടനച്ചടങ്ങിലും സെമിനാർ സെഷനിലും കാഴ്‌ചപ്പാട് അവതരിപ്പിച്ചു. ഇത് സഹിക്കാതെയാണ് കോൺഗ്രസ് വെട്ടുകിളിക്കൂട്ടങ്ങളെ രംഗത്തിറക്കിയത്.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ കനുഗോലുവിന്റെ നിർദേശത്തിലാണ് കെപിസിസിയുടെ പ്രവർത്തനം.
കനുഗോലു നടത്തിയ സർവേകളിൽ യുഡിഎഫ് അനുകൂല വികാരമില്ലെന്നും എൽഡിഎഫ് എംഎൽഎമാരുടെ നില മികച്ചതാണെന്നും കണ്ടെത്തിയിരുന്നു. മാധ്യമങ്ങളുടെ സർവേകളിലും യുഡിഎഫിന് അനുകൂല സ്ഥിതിയല്ല.










0 comments