ad
Deshabhimani

print edition കോഴിക്കോട്ടേക്ക്‌ നീട്ടുന്നില്ല; മംഗളൂരു–ഗോവ വന്ദേഭാരതിലും കേരളവിരുദ്ധത

Vande Bharat.jpg
വെബ് ഡെസ്ക്

Published on Aug 25, 2026, 01:30 AM | 1 min read

കാസര്‍കോട്: കാലിയായി ഓടുന്ന മംഗളൂരു–ഗോവ വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ ലാഭകരമാക്കാമെന്ന്‌ വ്യക്തമായിട്ടും കോഴിക്കോട്ടേക്ക്‌ നീട്ടാതെ റെയിൽവേ. വ്യാഴം ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ മംഗളൂരുവിൽനിന്ന്‌ പുറപ്പെട്ട്‌ ഗോവയിലെത്തുന്ന ട്രെയിനിന്‌ നിലവിൽ ദിവസവും 300 മുതൽ 400 വരെ സീറ്റൊഴിവാണ്‌ ‘റെയിൽ വൺ’ ആപ്പിൽ റിപ്പോർട്ടുചെയ്യുന്നത്‌. കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന മൂന്ന്‌ വന്ദേഭാരത് ട്രെയിനുകള്‍ക്ക് യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ ബുക്കിങ്ങുള്ളപ്പോഴാണിത്‌.


കോഴിക്കോട്ടുനിന്ന്‌ മംഗളൂരുവിലേക്കും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്കും ഗോവയിലേക്കും പോകുന്നവർക്കാണ്‌ ട്രെയിൻ എറെ ഗുണംചെയ്യുക. കോഴിക്കോട്ടുനിന്ന്‌ രണ്ടര മണിക്കൂറിനുള്ളിൽ മംഗളൂരുവിലെത്താം. കർണാടക ബിജെപിയുടെയും മറ്റും എതിർപ്പുമൂലമാണ്‌ സർവീസ്‌ നീട്ടാത്തത്‌. 2023 ഡിസംബര്‍ 31നാണ് മംഗളൂരു–ഗോവ സര്‍വീസ്‌ തുടങ്ങിയത്‌. തുടക്കംമുതല്‍ 30 ശതമാനം യാത്രക്കാര്‍ മാത്രമേയുള്ളൂ. രാവിലെ 8.30ന് മംഗളൂരു സെന്‍ട്രലില്‍നിന്ന് പുറപ്പെട്ട് ഗോവയിലെത്തി രാത്രി 10.45നാണ് ട്രെയിന്‍ തിരിച്ചെത്തുന്നത്. കോഴിക്കോട്ടേക്ക് നീട്ടിയാല്‍ അവിടെ നിര്‍ത്തിയിടാന്‍ പ്ലാറ്റ്‌ഫോം ഒഴിവുണ്ടെന്ന്‌ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home